Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിങ്കൾ മുതല്‍ രാജ്യത്ത് മഴക്ക് സാധ്യത

seeb-rain

മസ്‌കത്ത് ∙ തിങ്കളാഴ്ച മുതല്‍ രാജ്യത്ത് മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലാകും മൂന്ന് ദിവസം മഴ ലഭിക്കുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മുസന്ദം ഗവര്‍ണറേറ്റില്‍ തിരമാല മൂന്ന് മീറ്റര്‍ വരെ ഉയരായും സാധ്യതയുണ്ട്. തണുത്ത് കാറ്റും രാജ്യത്ത് അനുഭവപ്പെടും.

വടക്കന്‍ ഗവര്‍ണറേറ്റുകളായ മുസന്ദം, വടക്കന്‍ ബാത്തിന, ബുറൈമി ഗവര്‍ണറേറ്റുകളിലാകും ശക്തമായ മഴ ലഭിക്കുക. ദോഫാര്‍ ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ നേരിയ മഴക്കും സാധ്യതയുണ്ട്. മുസന്ദം തീരപ്രദേശങ്ങളില്‍ മൂന്ന് മീറ്റര്‍ വരെ തിരമാല ഉയര്‍ന്നേക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.