Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാനിൽ കൊടും തണുപ്പ്; ശക്തമായ കാറ്റ്

മസ്‌കത്ത് ∙ ഒമാനിൽ ജനജീവിതം ദുസ്സഹമാക്കി കൊടും തണുപ്പും ശക്തമായ കാറ്റും തുടരുന്നു. ഇടയ്ക്കിടെ പൊടിക്കാറ്റും വീശുന്നുണ്ട്. ചില ഭാഗങ്ങളിൽ നേരിയ തോതിൽ മഴ പെയ്തു. ഉച്ചയ്ക്കു പോലും നല്ല തണുപ്പായതോടെ താമസക്കാർ വീടുകളിൽ നിന്നു പുറത്തിറങ്ങുന്നില്ല. അവധി ദിവസമായ ഇന്നലെ പൊതുസ്ഥലങ്ങൾ ഏറെക്കുറെ വിജനമായിരുന്നു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനിലയിൽ വലിയ കുറവുണ്ടായി. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്.  ജബൽ ഷംസിൽ താപനില മൈനസ് 11 ഡിഗ്രി സെൽഷ്യസ് ആയെന്നാണു റിപ്പോർട്ട്. ജബൽ അഖ്ദറിലും തണുത്ത് വിറയ്ക്കുന്ന കാലാവസ്ഥയാണ്. വ്യാഴം പുലർച്ചെ മൈനസ് 3 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.  റൂവി 13,  ബുറൈമി 11,  നിസ്‌വ 7, സുഹാർ 10, സൈഖ് 4 എന്നിങ്ങനെയും.വരുംദിവസങ്ങളിലും  ഇതേ കാലാവസ്ഥ ആയിരിക്കുമെന്നു  കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.