Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാമ്പത്തിക സംവരണം പങ്കാളിത്ത ജനാധിപത്യത്തെ തകര്‍ക്കും: സോഷ്യൽ ഫോറം മസ്കത്ത്

social-forum

മസ്കത്ത് ∙ പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പങ്കാളിത്ത ജനാധിപത്യമെന്ന സങ്കല്‍പ്പത്തെ തകര്‍ക്കുന്നതും സാമൂഹ്യനീതിക്കായുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതുമാണെന്ന് സോഷ്യൽ ഫോറം മസ്കത്ത് കമ്മറ്റി സംഘടപ്പിച്ച പൊതു ചർച്ചയിൽ തൻവീർ തലശ്ശേരി വിഷയാവതരണം നടത്തിക്കൊണ്ടു സംസാരിച്ചു.

സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കു മാത്രമാണ് സംവരണമെന്ന് ഭരണഘടനയുടെ 15, 16 വകുപ്പുകള്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സംവരണം യാഥാര്‍ഥ്യമാക്കാനായി ഭരണഘടന ഭേദഗതി ചെയ്യുന്നതോടെ സംവരണമെന്ന ആശയത്തിന്റെ യുക്തിയെയാണഅ ചോദ്യം ചെയ്യുന്നത്. സര്‍ക്കാര്‍ സര്‍വീസിലെ ഉദ്യോഗ സംവരണം ഒരു ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടിയല്ല. ജാതിയുടെയും മതത്തിന്റെയും പേരില്‍ അധികാരത്തില്‍ നിന്നകറ്റി നിര്‍ത്തപ്പെട്ടവരുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടാണ് സംവരണം നടപ്പാക്കിയത്. 

സമൂഹത്തില്‍ പിന്നാക്കം നിന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് അത് ലക്ഷ്യം വയ്ക്കുന്നത്. ജാതി, സമുദായം എന്നിവയെ പോലെ വ്യക്തികളുടെ സാമ്പത്തികാവസ്ഥ സ്ഥിരമായി നിലനില്‍ക്കുന്നതല്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് അത് മാറിക്കൊണ്ടിരിക്കും. അതുകൊണ്ടു തന്നെ സാമ്പത്തിക മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം ലഭ്യമാക്കുന്നത് യുക്തിസഹമല്ല  എന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

നദീർ മൈനാഗപ്പളി അധ്യക്ഷത വഹിച്ചു. ജാബിർ പുന്നാടും സ്വാഗതവും നിസാർ ശിവപുരം നന്ദിയും പറഞ്ഞു. ചർച്ചാ വേദിയോട് സഹകരിച്ച എല്ലാ ജനാധിപത്യ മതേതര വിശ്വാസികളോട് കൺവീനർ ഗഫൂർ കൊയിലാണ്ടി നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.