Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസ്‌കത്ത് ഫെസ്റ്റിവൽ കൊടിയിറങ്ങി

muscat-festival

മസ്‌കത്ത് ∙ ആഘോഷ രാവുകള്‍ക്ക് വിരാമമിട്ട് മസ്‌കത്ത് ഫെസ്റ്റിവല്‍ കൊടിയിറങ്ങി. സമാപനത്തോടനുബന്ധിച്ച് പ്രത്യേക വെടിക്കെട്ടും ഒരുക്കിയിരുന്നു. ശനിയാഴ്ച മാത്രം നഗരികള്‍ സന്ദര്‍ശിച്ചത് ആയിരക്കണക്കിന് പേരാണ്. ബര്‍ക നസീം ഗാര്‍ഡന്‍, ആമിറാത്ത് പാര്‍ക്ക്, ഒമാന്‍ ഓട്ടൊമൊബൈല്‍ അസോസിയേഷന്‍ തുടങ്ങിയ വേദികളിലായി അരങ്ങേറിയ ഫെസ്റ്റിവല്‍ പരിപാടികള്‍ വീക്ഷിക്കാനെത്തിയ സന്ദര്‍ശകരില്‍ കൂടുതല്‍ ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. രണ്ടു പ്രധാന വേദികളോടും ചേര്‍ന്ന് നടന്ന വെടിക്കെട്ട് സമയത്തായിരുന്നു സന്ദര്‍ശകര്‍ കൂടുതല്‍. സുരക്ഷിത സ്ഥലങ്ങളില്‍ എല്ലാവിധ സന്നാഹങ്ങളോടും കൂടിയാണ് വെടിക്കെട്ട് അരങ്ങേറിയത്.

muscat-festival2

ഒമാന്റെ പാരമ്പര്യം വിളിച്ചോതുന്ന പൈതൃക ഗ്രാമം വിദേശ സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവമായിരുന്നു. പരമ്പരാഗത ജീവിത രീതികളും ജീവിത മാര്‍ഗങ്ങളും ഇന്നും രാജ്യത്ത് തുടരുന്നവയാണെന്ന അറിവായിരുന്നു സന്ദര്‍ശകരെ കൂടുതല്‍ ആകര്‍ഷിച്ചത്. കാളപ്പൂട്ട്, കാളയെ ഉപയോഗിച്ച് തോട്ടം നനക്കല്‍, കഴുത സഞ്ചാരം, പരമ്പരാഗത നൃത്തങ്ങള്‍, ഒട്ടക യാത്ര, പ്രവാചക പ്രകീര്‍ത്തനങ്ങളുമായി മൗലിദ് പാരായണം തുടങ്ങി മനസ് നിറക്കുന്ന നിരവധി കാഴ്ചകളാണ് ആമിറാത്ത് പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്കായി കാത്തിരിക്കുന്നത്.

ഓപണ്‍ തിയേറ്റര്‍, കുട്ടികളുടെ തിയേറ്റര്‍, വിനോദ കലാ കേന്ദ്രം, നാടോടി നൃത്ത കേന്ദ്രം തുടങ്ങി വ്യത്യസ്തത നിറഞ്ഞതായിരുന്ന നസീം ഗാര്‍ഡനിലെ കാഴ്ചകള്‍. വിവിധ രാജ്യങ്ങളില്‍നിന്നുള്ള കമ്പനികളുടെ വസ്ത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും സ്റ്റാളുകളും നസീം ഗാര്‍ഡനില്‍ ഒരുക്കിയിരുന്നു. അമിറാത്ത് പാര്‍ക്കിലെ തീജ്വാല പ്രകടനവും ആകര്‍ഷണീയമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.