Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തദാനവും സൗജന്യ മെഡിക്കൽ ക്യാംപും സംഘടിപ്പിച്ചു

kerala-wing

മസ്കത്ത് ∙ ഇന്ത്യൻ സോഷ്യൽ ക്ലബ്‌ കേരളവിഭാഗം ഒമാൻ ആരോഗ്യവകുപ്പും ബദർ അൽ സമ ഹോസ്പിറ്റലുമായി ചേർന്ന് സീബ് അൽ സലാം പ്രൈവറ്റ് സ്കൂളിൽ രക്തദാനവും സൗജന്യ മെഡിക്കൽ ക്യാംപും സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാംപിൽ 70ൽ ഏറെ പേർ രക്തദാനം നടത്തി. സൗജന്യ മെഡിക്കൽ ക്യാംപ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചടങ്ങിൽ പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് വി.ടി. വിനോദ് (മാനേജിങ് ഡയറക്ടർ മാർസ് ഗ്രൂപ്പ്, എക്സിക്യൂട്ടീവ് ഡയറക്ടർ ബദർ അൽ സമ ഗ്രൂപ്പ്‌) മുഖ്യാതിഥിയായിരുന്നു. 

പ്രവാസി വെൽഫെയർ ബോർഡ്‌ ഡയറക്ടർ പി.എം. ജാബിർ ഉദ്ഘാടനം നടത്തിയ പരിപാടിയിൽ കേരള വിഭാഗം കൺവീനർ രതീശൻ അധ്യക്ഷത വഹിച്ചു. ഹാറൂൺ റഷീദ് സ്വാഗതവും കെ.ബാലകൃഷ്ണൻ ആശംസയും സുജിത് ഒഞ്ചിയം നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് ഡോ. പോൾ അബ്രഹാം പ്രസിഡന്റ്‌ (ഐഎംഎ നെടുമ്പാശ്ശേരി ചാപ്റ്റർ) ക്യാൻസറും ജീവിത ശൈലിയും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. സദസിൽ നിന്നുള്ള സംശയങ്ങൾക്ക് ഡോ. പോൾ മറുപടിയും നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.