Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യ മന്ത്രാലയത്തില്‍ 70 ശതമാനം സ്വദേശിവത്കരണം

Doctor

മസ്‌കത്ത് ∙ ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്തി ഒമാന്‍ ആരോഗ്യ മന്ത്രാലയം. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 70 ശതമാനമായി സ്വദേശിവത്കരണ നിരക്കുയര്‍ന്നു. ആരോഗ്യ മന്ത്രാലയം ആരോഗ്യ സേവന വിഭാഗത്തില്‍ 100 ശതമാനം നടപ്പിലാക്കി. അഡ്മിനിസ്‌ട്രേഷനില്‍ 96 ശതമാനവും അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് വിഭാഗത്തില്‍ 99 ശതമാനവുമാണ് സ്വദേശിവത്കര തോത്. ഡോക്ടര്‍, ഡെന്റിസ്റ്റ്, ഫാര്‍മസിസ്റ്റ്, നഴ്‌സ് എന്നീ തസ്തികകളില്‍  മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനം വര്‍ധന രേഖപ്പെടുത്തി.

2017 കാലയളവില്‍ രാജ്യത്തെ ജനസംഖ്യയില്‍ ഓരോ 10,000 പേരിലും 20 ഡോക്ടര്‍മാരും 43.4 നഴ്‌സുമാരുമുണ്ടായിരുന്നു. 1990ല്‍ ഒമ്പത് ഡോക്ടര്‍മാരും 26 നഴ്‌സുമാരും ഉണ്ടായിരുന്ന സ്ഥാനത്താണിത്. നഴ്‌സ് - ഡോക്ടര്‍ അനുപാതം 2.2ഉം മെഡിക്കല്‍ ഓഫീസര്‍ - സ്‌പെഷ്യലിസ്റ്റ് അനുപാതം 1.3ഉം ആയി ഉയര്‍ന്നു.

സ്വകാര്യ ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാരില്‍ 25 ശതമാനവും ദന്ത ഡോക്ടര്‍മാരിലും ഫാര്‍മസിസ്റ്റുകളിലും 73 ശതമാനവും സ്വദേശികളാണ്. 21 സ്വകാര്യ ആശുപത്രികളാണ് രാജ്യത്തുള്ളത്. 468 ജനറല്‍ ക്ലിനിക്കുകളും 232 പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമായുള്ളു ക്ലിനിക്കുകളും  289 ഡെന്റല്‍ ക്ലിനിക്കുകളും 51 ഇന്ത്യന്‍ - ചൈനീസ് ക്ലിനിക്കുകളും സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. 672 സ്വകാര്യ ഫാര്‍മസികളും രാജ്യത്ത് നിലവിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.