Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസ്കത്ത് എരുമേലി അസോസിയേഷൻ ക്രിസ്തുമസ് പുതുവത്സര ആഘോഷം

Muscat-erumeli-association

മസ്കത്ത് ∙ മസ്കത്ത് എരുമേലി അസോസിയേഷൻ ക്രിസ്തുമസ് പുതുവത്സര ആഘോഷം അൽ മാസാ ഹാൾ റൂവിയിൽ സംഘടിപ്പിച്ചു. ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ സജീവമായി നിൽക്കുന്ന അസോസിയേഷൻ സംഘടിപ്പിച്ച ആഘോഷം എരുമേലിയിലെയും സമീപ പ്രദേശങ്ങളിലെയും മസ്ക്കത്തിലെ പ്രവാസികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. 

കുട്ടികളുടെ വിവിധ കലാ പരിപാടികൾ, എരുമേലി സ്വദേശിയും പരിപാടിയുടെ ക്ഷണം സ്വീകരിച്ചു എത്തിയ സോമനാഥ്‌ നായർ, മസ്കത്ത് സിംഫണി ട്രൂപ്പ് എന്നിവരുടെ ഗാനമേള, ഷിബു അവതരിപ്പിച്ച മിമിക്സ് പരേഡും ഉണ്ടായിരുന്നു. വൈകുന്നേരം സംഘടിപ്പിച്ച പൊതുയോഗത്തിൽ വിശിഷ്ട അതിഥി മാർത്തോമാ ചർച് വികാരി ഫാദർ എം. മാത്യു ഉത്‌ഘാടനവും ക്രിസ്ത്മസ് സന്ദേശവും നൽകി. 

എരുമേലി അസോസിയേഷന്റെ 2018 അവാർഡ്  നൽകിയ നാടക കലാകാരൻ  ബഷീർ എരുമേലിയുടെ നന്ദി പ്രസംഗത്തിൽ തനിക്കു ലഭിച്ച നാടിന്റെ അംഗീകാരം പ്രവാസ ജീവിതത്തിലെ ഏറ്റുവും വലിയ ബഹുമതിയായി കാണുന്നുവെന്ന് പറഞ്ഞു. പ്രസിഡന്റ്‌ ഷാജി കണ്ണന്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ നൗഷാദ് കൊല്ലംപറമ്പിൽ സ്വാഗതം പറഞ്ഞു. രക്ഷാധികാരി ബഷീർ താഴത്തുവീട്ടിൽ ആശംസകൾ നേർന്നു. കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട്‌ ജനറൽ സെക്രട്ടറി ഷാ റസാഖ് അവതരിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി തയാറാക്കിയ രാത്രി ഭക്ഷണത്തോടു യോഗം അവസാനിച്ചു. വൈസ് പ്രസിഡന്റ്‌ ബാബു തോമസ്‌ നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.