Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീലാദ് സമ്മേളനം വെള്ളിയാഴ്ച ബര്‍കയില്‍

മസ്‌കത്ത് ∙ ‘മുത്ത് നബി (സ) ജീവിതം, ദര്‍ശനം’ എന്ന പ്രമേയത്തില്‍ ബര്‍ക മദ്‌റസത്തുല്‍ ഫലാഹ് സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനം വെള്ളിയാഴ്ച. വൈകിട്ട് 5.30 മുതല്‍ ബര്‍ക അല്‍ ഫവാന്‍ ഹാളില്‍ പരിപാടി ആരംഭിക്കും. മൗലിദ് പാരായണം, ഉദ്ഘാടന സമ്മേളനം, മീലാദ് സന്ദേശ പ്രഭാഷണം, വിദ്യാർഥികളുടെ കലാ പരിപാടികള്‍, സ്‌പോട്ട് ക്വിസ്, സമ്മാന ദാനം, അവാര്‍ഡ് ദാനം, നഅ്ത് ശരീഫ്, ഖവാലി, ഇശല്‍ വിരുന്ന്, ദഫ് പ്രദര്‍ശനം തുടങ്ങിയവ അരങ്ങേറും. 

സാഹിത്യോത്സവ് പ്രതിഭകള്‍, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങി നിരവധിപേര്‍ സംബന്ധിക്കും. വൈകിട്ട് ആറു മുതല്‍ ബര്‍ക അല്‍ ബുറൂജ് മെഡിക്കല്‍ സെന്റര്‍ ഒരുക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാംപും നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.