Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

25 വർഷം ആശുപത്രി കിടക്കയിൽ; ഒടുവിൽ, ജൗക്ത അല്‍ ഹിനായ് മരണത്തിന് കീഴടങ്ങി

Representational image

മസ്‌കത്ത് ∙ 25 വര്‍ഷം നീണ്ടുനിന്ന ചികിത്സകള്‍ക്ക് ഫലം ലഭിക്കാതെ ഒടുവില്‍ ജൗക്ത അല്‍ ഹിനായ് മരണത്തിന് കീഴടങ്ങി. തുടര്‍ച്ചയായി രണ്ടര പതിറ്റാണ്ടോളം ആശുത്രിക്കിടക്കയില്‍ മാത്രം ജീവിതം തള്ളിനീക്കിയെങ്കിലും പൂര്‍ണ ആരോഗ്യവാനായുള്ള ജീവിതമെന്ന സ്വപ്നം ബാക്കിവെച്ചാണ് സ്വദേശി വനിത വ്യാഴാഴ്ച രാവിലെ ജീവിതത്തോട് വിടപറഞ്ഞത്.

1993ലാണ് ജീവിതം ആശുപത്രിക്കിടക്കകളില്‍ മാത്രമായി മാറ്റിയ അപകടം ജൗക്ത അല്‍ ഹിനായിയെ തേടിയെത്തിയത്. വീടിന് സമീപത്തെ മലമുകളില്‍ കളിച്ചികൊണ്ടിരിക്കെ മരത്തില്‍ നിന്ന് വീഴുകയായിരുന്നു. നട്ടെല്ലിന് സാരമായി പരുക്കേറ്റ ഇവരെ തനൂമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറഞ്ഞ ദിവസത്തെ ചികിത്സക്ക് ശേഷം ആരോഗ്യവതിയായി തിരിച്ച് പോകാമെന്ന പ്രതീക്ഷ ഒടുവില്‍ 2018 ഡിസംബര്‍ ആറിന് മരണത്തോടെ അവസാനിച്ചു.

119ല്‍ ഇബ്ര ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചതോടെ ജൗക്ത അല്‍ ഹിനായിയെ ഇവിടേക്ക് മാറ്റി. ഇവര്‍ ഇവിടെ കിടത്തി ചികിത്സയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആശുപത്രിയില്‍ തന്നെ കിടത്തിച്ചികിത്സ ആവശ്യമായതിനാല്‍ ഇവരെ 25 വര്‍ഷത്തോളമായി ഇവിടെ തന്നെ ചികിത്സ ലഭ്യമാക്കിവരികയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.