Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനു വെള്ളിയാഴ്ച സമാപനം

parumala-thirumeni

മസ്കത്ത് ∙ സോഹാർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഒരാഴ്ചയായി നടന്നുവരുന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഥമ പ്രഖൃാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ 116–ാം ഓർമ്മപ്പെരുന്നാൾ വെള്ളിയാഴ്ച സമാപിക്കും. വെള്ളിയാഴ്ച വൈകിട്ട് എട്ടിനു നടക്കുന്ന വിശുദ്ധ മുന്നിൻമ്മേൽ കുർബ്ബാനയിൽ മസ്കത്ത് മാർ ഗ്രിഗോറിയോസ് മഹാ ഇടവക വികാരി ഫാദർ പി.ഒ. മത്തായി, സോഹാർ സെൻറ് ജോർജ് ഓർത്തഡോക്സ് ഇടവക വികാരി ഫാ മാത്യു ചെറിയാൻ, ഫാദർ   എഡ്വേർഡ് ജോർജ് തുടങ്ങിയ െെവദീകർ കാർമികത്വം വഹിക്കും.

തുടർന്നു നടക്കുന്ന ഭക്തിനിർഭരമായ റാസയിൽ  നൂറു കണക്കിനു വിശ്വാസികൾ പങ്കെടുക്കും. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ ജിവിത വിജയം എങ്ങനെ സാധൃമാക്കാം എന്ന് വിശ്വാസി സമൂഹത്തിനു മുന്നിൽ തുറന്നു കാണിച്ച ഫാദർ എഡ്വേർഡ് ജോർജ് നയിച്ച കൺവൻഷൻ പ്രസംഗങ്ങൾ ആത്മീയ നിറവു നൽകി. ഭക്തിനിർഭരമായ റാസയിൽ യുവജന പ്രസ്ഥാനം നിർമ്മിച്ച താൽക്കാലിക കുരിശിൻ തൊട്ടി മുഖ്യആകർഷണം ആയിരിക്കും. തുടർന്നു നടക്കുന്ന കൊടിയിറക്കും നേർച്ച വിളമ്പോടും കൂടി ഈ വർഷത്തെ പെരുന്നാളിനു സമാപനം കുറിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.