Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സീബ് ഇന്ത്യന്‍ സ്‌കൂളില്‍ കേരളപ്പിറവി ആഘോഷിച്ചു

seeb-indian-school

മസ്‌കത്ത് ∙ സീബ് ഇന്ത്യന്‍ സ്‌കൂളില്‍ കേരളപ്പിറവി ആഘോഷിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടി പ്രാർഥനാ ഗാനത്തോടെ ആരംഭിച്ചു. മലയാള വിഭാഗം മേധാവി അനിജ ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലീന ഫ്രാന്‍സിസ് സന്ദേശ പ്രഭാഷണം നടത്തി. കേരളം രൂപപ്പെട്ട പാശ്ചാത്തലത്തെ കുറിച്ചും പഠനകാലത്തെ മലയാളം ക്ലാസുകളിലെ അനുഭവങ്ങളെ കുറിച്ചും പ്രിന്‍സിപ്പല്‍ സംസാരിച്ചു.

നാടന്‍പാട്ട്, അക്ഷരശ്ലോകം, മോണോ ആക്ട്, പ്രസംഗം, കവിത, പ്രശ്‌നോത്തരി തുടങ്ങിയവ കുട്ടികള്‍ അവതരിപ്പിച്ചു. വിവിധ വിഭാഗങ്ങളുടെ മേധാവികളായ ഷൈനി റോയ്, പ്രേമലത മംഗലത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. പൂജ പ്രവീണ്‍, ഭദ്ര ജയകൃഷ്ണന്‍ എന്നിവര്‍ സ്വാഗതവും ധ്വനി സജീവ് നന്ദിയും പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.