Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2019ലെ കലണ്ടര്‍ പുറത്തിറക്കി

2019-calendar

മസ്‌കത്ത് ∙ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ 2019ലെ കലണ്ടര്‍ പുറത്തിറക്കി. റൂവി സെന്റ് തോമസ് ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനക്ക് ശേഷം തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പോലിത്താ അഭി. ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് തിരുമേനി കലണ്ടറിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. കലണ്ടറിന്റെ ആദ്യ കോപ്പി ഇടവകാംഗം മാമ്മന്‍ ജോര്‍ജിന് നല്‍കി. 

ഇടവക വികാരി ഫാദർ പി.ഒ. മത്തായി, അസോ. വികാരി ഫാദർ ബിജോയ് വര്‍ഗീസ്, ഫാദർ പ്രൊഫ. കുര്യന്‍ ദാനിയേല്‍, ഇടവക ട്രസ്റ്റി ബിജു പരുമല, കോ ട്രസ്റ്റി ജാബ്‌സണ്‍ വര്‍ഗീസ്, സെക്രട്ടറി ബിനു ജോസഫ് കുഞ്ചാറ്റില്‍, യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ബിജു ജോണ്‍, സെക്രട്ടറി നെബി തോമസ്, ജോയിന്റ് സെക്രട്ടറി സിജോ പി. ജോണ്‍, ട്രഷറര്‍ ബിപിന്‍ വര്‍ഗീസ്, ഈ വര്‍ഷത്തെ കലണ്ടറിന്റെ കണ്‍വീനര്‍മ്മാരായ ബെന്‍സണ്‍ സക്കറിയ, ആകാശ് മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.