Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൊഹാറിലെ ക്ലാസ് മുറിയില്‍ തീപിടിത്തം; വിദ്യാർഥിനികള്‍ക്ക് പരുക്ക്

school-fire

മസ്‌കത്ത് ∙ സ്‌കൂള്‍ ക്ലാസ് മുറിയില്‍ തീപ്പിടിച്ച് ഏഴ് വിദ്യാർഥിനികള്‍ക്ക് പരുക്ക്. സൊഹാര്‍ മേഖലയിലെ അല്‍ അവൈനത്തിലെ സ്‌കൂളിലാണ് തീപിടിത്തമുണ്ടായത്. വിദ്യാര്‍ഥിനികളെ ഉടന്‍ രക്ഷപ്പെടുത്തി. പരുക്ക് സാരമുള്ളതല്ല. വിദ്യാർഥിനികള്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കി. ക്ലാസ് മുറിയില്‍ നിറഞ്ഞ പുക ശ്വസിച്ചാണ് കുട്ടികള്‍ക്ക് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വ്യക്തമാക്കി. അവൈനത്ത് ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചാണ് വിദ്യാർഥികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.