Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലുബാന്‍ ചുഴലിക്കാറ്റ്: വ്യാഴാഴ്ച ഇന്ത്യന്‍ സ്‌കൂളിന് അവധി

Luban

സലാല ∙ ലുബാന്‍ ചുഴലിക്കാറ്റ് സലാല തീരത്തോട് അടുക്കുന്നുവെന്ന മുന്നറയിപ്പിന്റെ അടിസ്ഥാനത്തില്‍ സലാല ഇന്ത്യന്‍ സ്‌കൂള്‍ അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ച സ്‌കൂള്‍ അവധിയായിരിക്കുമെന്ന് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. എസ്. ശ്രീനിവാസന്‍ രക്ഷിതാക്കള്‍ക്കയച്ച നോട്ടീസില്‍ വ്യക്തമാക്കി. അതേസമയം, ഗവര്‍ണറേറ്റിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. 

അതേസമയം, ലുബാന്‍ ചുലഴിക്കാറ്റ് തീവ്രത കൈവരിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറി. കാറ്റഗറി ഒന്ന് വിഭാത്തില്‍ പെടുന്ന ചുഴലിയായാണ് ലുബാന്‍ ഒമാന്‍ - യമന്‍ തീരങ്ങളിലേക്ക് അടുക്കുന്നത്. 600 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റെന്നും ഒമാന്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. വടക്ക് കിഴക്ക് പാതയിലാണ് കാറ്റ് നീങ്ങുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.