Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎംസിസി ദുരിതാശ്വാസ ഫണ്ടിലേക്ക് തുക കൈമാറി

KMCC-fund1

മസ്‌കത്ത് ∙ മസ്‌കത്ത് കെഎംസിസി സ്വരൂപിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് ഖുറിയാത്ത് കെഎംസിസി തുക കൈമാറി. ഖിറിയാത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ റയീസ് അഹ്മദ് ഉദ്ഘാടനം ചെയ്തു. ആത്മാർഥതയോടെയുള്ള ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്ന് ഉപകാരപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി റഹീം വറ്റലൂര്‍, അഷ്‌റഫ് നാദാപുരം ഹുസൈന്‍ വയനാട്, അഷ്‌റഫ് ഖുറിയാത്ത്, റിയാസ് ദേവര്‍കോവില്‍ എന്നിവര്‍ പ്രസംഗിച്ചു.

KMCC-fund11

ഖുറിയാത്ത് കെഎംസിസി സ്വരൂപിച്ച പ്രളയ ദുരിതാശ്വാസ ഫണ്ട് പ്രസിഡന്റ് ഇബ്‌റാഹിം വയനാട് റഹീം വറ്റലൂരിന് കൈമാറി. മജീദ് തളിപ്പറമ്പ്, റിയാസ് കക്കട്ടില്‍, റഫീഖ് വാണിമേല്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സെക്രട്ടറി സൈതാലി തങ്ങള്‍ സ്വാഗതവും അബ്ദുര്‍റഹ്മാന്‍ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.