Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാൻ ഇന്ത്യൻ സ്കൂളുകളിൽ സൗജന്യ എക്സ്ട്രാ ക്ലാസ്

school-class

മസ്കത്ത് ∙ ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ ഉയർന്ന ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളിൽ താൽപര്യമുള്ളവർക്ക് അധ്യയന സമയത്തിനുശേഷം പ്രത്യേക ക്ലാസ് എടുക്കും. കൂടുതൽ മാർക്ക് വാങ്ങാനും നിലവാരം ഉയർത്താനും ലക്ഷ്യമിട്ടാണിത്. ഒമാനിൽ 20 ഇന്ത്യൻ സ്കൂളുകളാണുള്ളത്. 

ഒൻപത് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് ഈ സൗകര്യം. ഒൻപതും പത്തും ക്ലാസുകളിൽ പഠിക്കുന്നവർക്ക് കണക്ക്, സയൻസ്, സോഷ്യൽ സ്റ്റഡീസ്, സെക്കൻഡ് ലാംഗ്വേജ് എന്നിവയിലാണ് പ്രത്യേക ക്ലാസ് എടുക്കുക. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്നവർക്ക് കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, കംപ്യൂട്ടർ സയൻസ് എന്നിവയിലും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.