Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഐസിസി ഒമാന്‍ വീടു നിര്‍മ്മിച്ചു നല്‍കും

oman-oicc ഒമാന്‍ ഒഐസിസി നല്‍കുന്ന വീടിനുള്ള ധനസഹായം കൈമാറുന്നു.

മസ്‌കത്ത് ∙ കേരളത്തിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കാന്‍ കെപിസിസി ആവിഷ്‌കരിച്ച ‘ആയിരം വീട്’ പദ്ധതിയിലേക്ക് ഒഐസിസി ഒമാന്‍ നാഷനല്‍ കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്ന വീടിനുള്ള ധനസഹായം പ്രസിഡന്റ് സിദ്ദീഖ് ഹസ്സന്‍ കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന് കൈമാറി. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. 

യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, കെ.വി. തോമസ് എംപി, വി.പി. സജീന്ദ്രന്‍ എംഎല്‍എ, മുന്‍മന്ത്രി കെ.ബാബു, കെപിസിസി സെക്രട്ടറിമാരായ അഡ്വ. മുത്തലിബ്, എന്‍.വേണുഗോപാല്‍, ഡിസിസി പ്രസിഡന്റ് ടി.ജെ.വിനോദ്, മുന്‍ എംഎല്‍എ വി. ജെ. പൗലോസ്, ഡിസിസി സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് പള്ളിക്കര, ജോസഫ് ആന്റണി, കെ.എ. വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു. 

ഇന്ത്യന്‍ മീഡിയ ഫോറവുമായി സഹകരിച്ചു ഒഐസിസിയുടെ റീജിയണല്‍ കമ്മിറ്റികള്‍ ഉള്‍പ്പടെ നാട്ടിലേക്കു ആവശ്യ സാധനങ്ങള്‍ അയച്ചിരുന്നു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ദുരിതാശ്വാസ സഹായ നിധി സ്വരൂപിക്കുന്നതുമായും ഒഐസിസി സഹകരിക്കും. ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കിയതിലൂടെ സ്വരൂപിച്ച തുകയും ഉടന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.