Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാദിയ മാസ് കോണ്‍ഫറന്‍സ് വെള്ളിയാഴ്ച്ച

hadiya

മസ്‌കത്ത് ∙ പ്രവാസി വനിതകളുടെ ധാര്‍മിക ശാക്തീകരണം ലക്ഷൃമാക്കി ഐസിഎഫ് ആവിഷ്‌കരിച്ച ഹാദിയ വിമന്‍സ് അക്കാദമിയുടെ മൂന്നാമത് എഡിഷന്‍ ഉദ്ഘാടനവും മാസ് കോണ്‍ഫറന്‍സും വെള്ളിയാഴ്ച നടക്കും. വെകിട്ട് ഏഴ് മണിക്ക് റൂവി അല്‍ മാസ ഹാളില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ പ്രമുഖ മന:ശാസത്രജ്ഞനും ട്രൈനറുമായ ഡോ. റിയാസ് പ്രഭാഷണം നടത്തും.

വാര്‍ഷിക പരീക്ഷയിലെ റാങ്ക് ജേതാക്കള്‍, റയീസ, അമീറ, ഡീന്‍, മെന്റര്‍ എന്നിവര്‍ക്കുള്ള അവാര്‍ഡ് ദാനം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവയും കോണ്‍ഫറന്‍സില്‍ നടക്കും. ഒമാനില്‍ 25 ക്ലാസ് റൂമുകളിലായി ആയിരത്തിലധികം പഠിതാക്കളാണുള്ളത്. ഐസിഎഫ് ഗള്‍ഫ് കൗണ്‍സില്‍ ദഅവ സമിതിക്കു കീഴില്‍ വിദഗ്ദരുള്‍പ്പെടുന്ന പാനലാണ് കോഴ്‌സിന്റെ അക്കാദമിക ചുമതല വഹിക്കുന്നത്.

സെന്‍ട്രല്‍ തലത്തില്‍ ഡീന്‍മാര്‍ക്ക് പുറമെ, ഓരോ ക്ലാസ് റൂമിനും അമീറമാരും പഠിതാക്കളുടെ എണ്ണത്തിനനുസൃതം ഉമൈറമാരുമാണ് കോഴ്‌സിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.