Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റൂവി കെഎംസിസി വിദ്യാഭ്യാസ സഹായ ധനം കൈമാറി

kmcc-edu

മലപ്പുറം ∙ സിവിൽ സർവീസ് ഉന്നത വിദ്യാഭ്യാസത്തിനു പഠിക്കുന്ന മലപ്പുറം സ്വദേശിയായ വിദ്യാർഥിക്കുള്ള റൂവി കെഎംസിസിയുടെ വിദ്യാഭ്യാസ സഹായ ധനം മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ മു‍സ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് ടി.പി. ഹാരിസ്, റൂവി  കെഎംസിസി പ്രവർത്തക സമിതി അംഗം മലൂഫ് ,തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വിദ്യാർഥിയുടെ മുഴുവൻ വിദ്യാഭ്യാസ ചിലവും റൂവി കെഎംസിസി ഏറ്റടുത് നടത്താൻ തീരുമാനിച്ചു. എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയുമായി സഹകരിച്ചു പാവപെട്ട വിദ്യാർഥികളെ തിരഞ്ഞെടുത്തു അവർക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് പ്രവർത്തനം വിപുലപ്പെടുത്താൻ റൂവി കെഎംസിസി തീരുമാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.