Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു

മസ്‌കത്ത്∙ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റി ഭാരവാഹികള്‍ ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ പങ്കെടുത്തു. ദുരിതമനുഭവിക്കുന്നവരുടെ ദുരിതമകറ്റാന്‍ സ്വന്തം കാര്യങ്ങള്‍ മറന്നു പ്രവര്‍ത്തിക്കുന്നവരാണ് കെഎംസിസി പ്രവര്‍ത്തകരെന്ന് അദ്ദേഹം പറഞ്ഞു. ട്രഷറര്‍ മുജീബ് കടലുണ്ടി അധ്യക്ഷത വഹിച്ചു.

അഷ്‌റഫ് നെടുന്തോല്‍ ഉപഹാര സമര്‍പ്പണം നടത്തി. ഉമര്‍ ബാപ്പു ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി, റഹീം വറ്റല്ലൂര്‍, ഖാലിദ് കുന്നുമ്മല്‍, അബ്ദുര്‍റഹീം കുറ്റിയില്‍, പി.ടി.കെ ഷമീര്‍, ഫൈസല്‍ വാണിമേല്‍, റസാഖ് കാപ്പാട്, മുജീബ് മുക്കം, മുഹമ്മദ് വാണിമേല്‍, ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് നാദാപുരം സ്വാഗതവും ഷാഫി കൊടുവള്ളി നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.