Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നാട്യം 2018’ വെള്ളിയാഴ്ച

Nattyam

മസ്‌കത്ത് ∙‘നാട്യം 2018’ വെള്ളിയാഴ്ച മസ്‌കത്തില്‍. അല്‍ ഫലാജ് ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6.30ന് ആരംഭിക്കുന്ന പരിപാടിയില്‍ ക്ലാസിക്കല്‍ കലാരൂപങ്ങള്‍ക്ക് കൂടുതല്‍ പ്രാധ്യാന്യം നല്‍കിയാണ് ഒരുക്കിയിട്ടുള്ളതെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജാഗ്വാര്‍ സേഫ്റ്റി ആന്റ് സെക്യൂരിറ്റി സിസ്റ്റംസ് ആണ് പ്രായോജകര്‍. സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിക്കുന്ന ‘പെണ്‍ നടന്’എന്ന ഏക പാത്ര നാടകം ഉള്‍പ്പടെയുള്ള പരിപാടികളും അരങ്ങേറും.

കലാമണ്ഡലം മാന്‍സിയയും മസ്‌കത്തിലെ പ്രവാസി കുട്ടികളും ചേര്‍ന്ന് അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ നൃത്തവും പരിപാടിയുടെ മുഖ്യ ആകര്‍ഷണമാണ്. കേരളത്തിലെ പ്രമുഖ കഥകളി വിദ്വാന്‍ ഡോ. സുരേഷ് ബാബുവും കലാമണ്ഡലം ശബരീനാഥും സംഘവും അവതരിപ്പിക്കുന്ന 'കല്യാണ സൗഗന്ധികം' നാളെ വേദിയില്‍ അരങ്ങേറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.