Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യന്‍ തൊഴില്‍ പരിശീലന കമ്പനികള്‍ക്ക് ഒമാനില്‍ അവസരം സൃഷ്ടിക്കുന്നു

camp മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ നടന്ന ഇന്ത്യ-ഒമാന്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോണ്‍ക്ലേവ്.

മസ്‌കത്ത്∙ തൊഴില്‍ പരിശീലന മേഖലയില്‍ സഹകരിക്കാന്‍ ഇന്ത്യയും ഒമാനും. ഇന്ത്യന്‍ കമ്പനികളുടെയും പരിശീലന സ്ഥാപനങ്ങളുടെയും പിന്തുണ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യ-ഒമാന്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ഒമാന്‍ സിവില്‍ സര്‍വീസ് മന്ത്രി ഖാലിദ് ഉമര്‍ മര്‍ഹൂന്‍ മുഖ്യാതിഥിയായിരുന്നു.

ഒമാന്‍ തൊഴില്‍ മേഖലയില്‍ പരിശീലനം നല്‍കുന്നതിന് ഇന്ത്യ സഹകരിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പണ്ഡെ പറഞ്ഞു. രാജ്യത്തെ ആവശ്യകത പ്രയോജനപ്പെടുത്തി ഇന്ത്യയില്‍ നിന്നുമുള്ള സ്ഥാപനങ്ങള്‍ക്ക് ഒമാനില്‍ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് അവസരം ഒരുങ്ങും. ഇന്ത്യയില്‍ നിന്നുള്ള  പ്രതിനിധി സംഘവും കോണ്‍ക്ലേവില്‍ പങ്കെടുത്തിരുന്നു.

രാജ്യത്ത് വിദഗ്ധരായ തൊഴിലാളികളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി വിവിധ പരിശീലന പദ്ധതികള്‍ നടന്നുവരുന്നുണ്ട്. പിഡിഒ ഉള്‍പ്പടെയുള്ള എണ്ണ കമ്പനികളുടേത് മുതല്‍ ചെറുകിട സ്ഥാപനങ്ങളുടെ വരെ സഹകരണം ഇതിന്നായി അധികൃതര്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍ രാജ്യാന്തര തലങ്ങളിലേക്ക് കൂടി പരിശീലന പരിപാടികള്‍ വ്യാപിപ്പിച്ച് വിദഗ്ധരായ തൊഴിലാളികളുടെ ലഭ്യത ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ നീക്കം.

സ്വദേശിവത്കരണത്തിലൂടെ ഒമാനിലെ തൊഴില്‍ മേഖലയില്‍ സ്വദേശികള്‍ക്ക്  കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചുവരികയാണ്. വിദേശ കമ്പനികള്‍ പരിചയ സമ്പന്നരായ തൊഴിലാളികളെ തേടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങളുമായി തൊഴില്‍ പരിശീലന മേഖലയില്‍ ഒമാന്‍ സഹകരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.