Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖരീഫ് സഞ്ചാരികളില്‍ 61.9 ശതമാനം വര്‍ധന

മസ്‌കത്ത്∙ ഖരീഫ് സീസണ്‍ ആരംഭിച്ച ശേഷം ദോഫാര്‍ ഗവര്‍ണറേറ്റ് സന്ദര്‍ശിച്ചത് 91,342 പേര്‍. ആദ്യ 20 ദിവസത്തിനിടെയാണ് ഇത്രയും പേര്‍ സലാലയില്‍ എത്തിയതെന്നും ദേശീയ സ്ഥിതി വിവര വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സഞ്ചാരികളില്‍ 61.9 ശതമാനം വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ സലാലയിലെത്തിയത് 56,423 പേരായിരുന്നു.

അതേസമയം, സലാലയിലെത്തിയവരില്‍ 66.2 ശതമാനവും സ്വദേശികളാണ്. 9.2 ശതമാനം ഇമാറാത്തികളും 10.6 ശതമാനം ഇതര ജിസിസി രാഷ്ട്രങ്ങളില്‍ നിന്നുള്ളവരുമാണ്. ജൂണ്‍ 21 മുതലാണ് എല്ലാ വര്‍ഷവും ഖരീഫ് സഞ്ചാരികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. സെപ്തംബര്‍ 21 വരെ തുടരും. 14 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിനോദ സഞ്ചാര മന്ത്രാലയവും റോയല്‍ ഒമാന്‍ പൊലീസും സംയുക്തമായി സഞ്ചാരികളുടെ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയത്.

‌ഈ മാസം പത്തിന് തുടക്കം കുറിച്ച സലാല ടൂറിസം ഫെസ്റ്റിവലിലേക്ക് സന്ദര്‍ശകര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ആഭ്യന്തര സഞ്ചാരികളാണ് കൂടുതലായെത്തുന്നത്. വരും ദിവസങ്ങളില്‍ വിദേശ സഞ്ചാരികളെത്തുമെന്നാണ് നഗരസഭാ അധികൃതരും ടൂറിസം മന്ത്രാലയവും പ്രതീക്ഷിക്കുന്നത്. ബലി പെരുന്നാള്‍ അവധി വരെയാണ് ടൂറിസം ഫെസ്റ്റിവല്‍ തുടരുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.