Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഘോഷം പെയ്തിറങ്ങി; മഴവില്ലഴകിൽ സലാല

salala-fest സലാല ടൂറിസം ഫെസ്റ്റിവലിൽ നിന്ന്.

സലാല∙ പെരുമഴത്താളത്തിൽ സലാല ടൂറിസം ഫെസ്റ്റിവലിനു തുടക്കമായി. വിവിധ മേഖലകളിലായി നടക്കുന്ന ആഘോഷപരിപാടികൾ അടുത്തമാസം 25 വരെ നീണ്ടുനിൽക്കും. മുനിസിപ്പാലിറ്റി റിക്രിയേഷനൽ സെന്ററിലാണ് പ്രധാന പരിപാടികൾ. പ്രദർശന പരിപാടികൾക്കായി ദോഫാർ മുനിസിപ്പാലിറ്റി ലോകോത്തര സംവിധാനങ്ങളോടെ അഞ്ചു ഹാളുകൾ സജ്ജമാക്കിയിട്ടുണ്ട്.

ഇത്തവണ കൂടുതൽ സാഹസിക വിനോദങ്ങളും മറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.  ഒമാൻ നവോത്ഥാനദിനമായി ആചരിക്കുന്ന 23ന് പ്രത്യേക പരിപാടികൾ ഉണ്ടായിരിക്കും. മേളയോടനുബന്ധിച്ചുള്ള സാംസ്കാരിക ഗ്രാമത്തിൽ വിവിധ വിലായത്തുകളുടെ പങ്കാളിത്തത്തോടെ മൽസരങ്ങൾ സംഘടിപ്പിക്കും. അൽ മുദൈബി, ജാലൻ ബനി ബു അലി, സുമൈൽ, മഖ്ഷൻ, അൽ അവാബി, ഇബ്രി, ബൌഷർ, സോഹാർ, അൽ മസീന, തുംറൈത് വിലായത്തുകളാണ് പങ്കെടുക്കുക. മാളുകൾ, സൂഖുകൾ, മലയോര മേഖലകൾ, പൈതൃക കേന്ദ്രങ്ങൾ തുടങ്ങിയവ മേളയുടെ  ഭാഗമാണ്.

കലാ-സാംസ്കാരിക വേദികൾക്കു പുറമെ പരമ്പരാഗത രുചിയരങ്ങുകളും ഉണർന്നു. സന്ദർശകർക്ക് ആകർഷകമായ സമ്മാനങ്ങൾ നേടാനും അവസരമുണ്ട്. ഭാഗ്യശാലികൾക്ക് കാറുകൾ, കാഷ് പ്രൈസ്, ട്രാവൽ ടിക്കറ്റുകൾ, മറ്റു സമ്മാനങ്ങൾ എന്നിവ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.