Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹകരണം ശക്തിപ്പെടുത്താന്‍ ഒമാനും ചൈനയും

oman ഒമാന്‍ വിദേശകാര്യ മന്ത്രിയെ ചൈനീസ് വിദേശകാര്യ മന്ത്രി സ്വീകരിക്കുന്നു.

മസ്‌കത്ത്∙ വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താന്‍ ഒമാനും ചൈനയും. ബെയ്ജിങ്ങിലെത്തിയ ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയും ചൈനീസ് വിദേശകാര്യ മന്ത്രി വാംഹ് യിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ചൈന-അറബ് സ്റ്റേറ്റ്‌സ് കോഓപറേഷന്‍ ഫോറത്തിന്റെ ഭാഗമായാണ് യൂസുഫ് ബിന്‍ അലവി ചൈന സന്ദര്‍ശിക്കുന്നത്.

ചൈനയുടെ ബെല്‍റ്റ് ആൻഡ് റോഡ് സില്‍ക്ക് പാത പദ്ധതിയില്‍ ഒമാന്‍ മുഖ്യ പങ്കാളിയാണ്. ഇതുമായി സഹകരിക്കുന്നതിന് ചൈനയുമായി ഒമാന്‍ നേരത്തെ കരാര്‍ ഒപ്പുവച്ചിരുന്നു. ഒമാനിലേക്ക് ചൈനീസ് നിക്ഷേപം വര്‍ധിപ്പക്കുന്നതിനും ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ധാരണയിലെത്തിയിട്ടുണ്ട്. നിര്‍മാണം, ടൂറിസം, വ്യാവസായം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ രാജ്യങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കും.

അതേസമയം, ഒമാനില്‍ നിന്ന് നിലവില്‍ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്നത് ചൈനയിലേക്കാണ്. ജൂണ്‍ മാസം ഒമാന്‍ ഉത്പാദിപ്പിച്ചത് 29.21 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ്. 23.47 ദശലക്ഷം ബാരല്‍ ഒമാന്‍ ക്രൂഡ് ഓയിലാണ് കയറ്റുമതി ചെയ്തത്. ചൈനയിലേക്കുള്ള എണ്ണ കയറ്റുമതി 9.65 ശതമാനം വര്‍ധിക്കുകയും ചെയ്തു. സുഹാര്‍, ദുകം ഫ്രീ സോണുകളില്‍ ചൈനയുടെ വന്‍ നിക്ഷേപമാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.