Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസ്കറ്റ് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ് ഇഫ്ത്താർ സംഗമം

muscat-priyadarshini

മസ്കറ്റ് ∙ പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ് വർഷം തോറും നടത്താറുള്ള ഇഫ്ത്താർ സംഗമം മെയ് 24 വ്യാഴാഴ്ച റൂവി അൽ ഫലജ് ഹോട്ടലിൽ വച്ച് സംഘടിപ്പിച്ചു. സമൂഹത്തിലെ നാനാതുറകളിൽ നിന്നും ജാതി മത ഭേദമന്യേ ജനങ്ങൾ പങ്കെടുത്ത ചടങ്ങിൽ ഇന്ത്യൻ അബാസഡർ ഇന്ദ്ര മണി പാണ്ഡേ, എംഎഫ്എആർ ഡയറക്ടർ ഡോ. പി. മുഹമ്മദലി (ഗൾഫാർ), ഒമാൻ മജ്ലിസ് അൽ ഷൂറ മെബർ മുഹമ്മദ് ബിൻ സാലിം ഖലീഫ അൽ ബുസൈദി എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. 

മനുഷ്യജീവിതത്തെ മാനസീകമായും ശാരീരികമായും പാകപെടുത്തുന്നതിൽ റമസാൻ നോമ്പിന്റെ പ്രധാന്യത്തെ കുറിച്ച് ഇന്ത്യൻ അംബാസഡർ സംസാരിച്ചു. തുടർന്ന് സംസാരിച്ച ഡോ. പി. മുഹമ്മദ് അലി സാമൂഹിക കൂട്ടായ്മ കളിൽ സംഘടിപ്പിക്കപ്പെടുന്ന ഇത്തരം നോമ്പ് തുറകളുടെ പ്രാധാന്യത്തെ കുറിച്ചും കേരളീയർ ഉയർത്തി പിടിക്കുന്ന മതേതര മൂല്യത്തെ കുറിച്ചും സംസാരിച്ചു. കേരളത്തിൽ ക്ഷേത്രങ്ങളിൽ സംഘടിപ്പിച്ച നോമ്പ് തുറയെ കുറിച്ച് വാചാലനായ അദ്ദേഹം അത്തരം നോമ്പ് തുറ മുഴുവൻ ലോകത്തിനും മാത്യകയാണെന്നും അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള സാമൂഹിക നോമ്പ് തുറകൾ സംഘടിപ്പിക്കുന്ന എംപിസിസിയുടെ പ്രവർത്തനത്ത അഭിനന്ദിച്ച മുഹമ്മദ് ബിൻ സാലിം ഖലീഫ അൽ ബുസൈദി, നോമ്പ് തുറയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും പങ്ക് വച്ചു.

muscat-priyadarshini1

പ്രസിഡന്റ് മാന്നാർ ഷെരീഫിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇഫ്ത്താർ കൺവീനർ രനീഷ് നായർ, മാള സ്വാഗതവും ജന. സെക്രട്ടറി ജിജി തോമസ് നന്ദിയും പറഞ്ഞു. രക്ഷാധികാരി ഉമ്മർ എരമംഗലം, ട്രഷറർ റോഷൻ, വൈസ് പ്രസിഡന്റ് മൊയ്തു വെങ്ങിലാട്ട് തുടങ്ങിയവർ ആശംസയും പറഞ്ഞു.  വിദ്യൻ എസ് പണിക്കർ, മനോജ് തിരൂർ, ഷാനവാസ് പട്ടാമ്പി, മുഹമദ് സിറാജ് തലശേരി, ജോസഫ് വലിയ വീട്ടിൽ, ഷാഹുൽ, അഫ്സൽ, ടിങ്കു സെബാസ്റ്റ്യൻ തുടങ്ങിയവർ ഇഫ്ത്താറിന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.