Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളം ഒമാന്‍ ചാപ്റ്റര്‍ ഇഫ്താര്‍ സംഘടിപ്പിച്ചു

malayalam-oman

മസ്‌കത്ത് ∙ ‘പുണ്യനിലാവും കാരുണ്യത്തിന്റെ കഥകളും’ എന്ന തലക്കെട്ടില്‍ പത്തു വര്‍ഷമായി ഒമാന്‍ മലയാളം ചാപ്റ്റര്‍ നടത്തിവരുന്ന ഇഫ്താര്‍ സംഗമം ഇത്തവണയും വിപുലമായി നടന്നു. മിസ്ഫ ലാമ്പ് ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപത്ത് ഒരുക്കിയ എം.എ.കെ ഷാജഹാന്‍ നഗറില്‍ ആയിരത്തിലധികം തൊഴിലാളികളും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഇഫ്താറി പങ്കെടുത്തു. 

ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി നീലു റോഹ്‌റ മുഖ്യാതിഥിയായിരുന്നു. സൂര്‍ ഇന്ത്യന്‍ സോഷ്യന്‍ ക്ലബ്ബ് സെക്രട്ടറി ഹസ്ബുല്ല മദാരി പ്രഭാഷണം നടത്തി. അബ്ദുള്‍ അസീസ് തളിക്കുളം, രതീഷ് പട്യാത്ത്, അബ്ദുള്‍ അസീസ് വയനാട്, ജി സി ബാബു എന്നിവരും സംസാരിച്ചു. 

മലയാളം പാഠശാല ചെയര്‍മാന്‍ സദാനന്ദന്‍ എടപ്പാള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ എംബസിയിലെ സേവനം പൂര്‍ത്തിയാക്കി മടങ്ങുന്ന നീലു റോഹ്‌റയുടെ സേവനങ്ങള്‍ വിലമതിക്കാനാകാത്തതാണെന്നും പ്രഭാഷകര്‍ പറഞ്ഞു. 

ഷിലിന്‍ പൊയ്യാറ ആമുഖ പ്രസംഗം നടത്തി. അന്‍വര്‍ ഫുല്ല, കുഞ്ഞുമുഹമ്മദ് പിലാക്കല്‍, ടി വി കെ ഫൈസല്‍ എന്നിവര്‍ ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.