Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനത്താവളത്തില്‍ പാര്‍ക്കിങ് നിരക്ക് കുറച്ചു

PARKING representative image

മസ്‌കത്ത്∙ മസ്‌കത്തിലെ പുതിയ രാജ്യാന്തക വിമാനത്താവളത്തിലെ പാര്‍ക്കിങ് നിരക്ക് കുറച്ചു. 30 മിനുട്ട് വരെ 500 ബൈസയാണ് നിലവില്‍ ഈടാക്കുന്നത്. ഇതു തുടരും. എന്നാല്‍, 30 മിനുട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെയുള്ള സമയത്തിന് ഒരു റിയാലാണ് ഇനി ഈടാക്കുക. നേരത്തെ ഇത് രണ്ട് റിയാല്‍ ആയിരുന്നു.

ഒന്ന് മുതല്‍ രണ്ട് മണക്കൂര്‍ വരെയുള്ള നിരക്ക് മൂന്ന് റിയാലില്‍ നിന്നു രണ്ട് റിയാലാക്കി കുറിച്ചു. രണ്ടു മുതല്‍ മൂന്ന് മണിക്കൂര്‍ വരെയുള്ള നിരക്ക് നാലില്‍ നിന്നു മൂന്നു റിയാലാക്കിയും കുറച്ചു. എന്നാല്‍, മൂന്ന് മണിക്കൂറില്‍ കൂടുതല്‍ 24 മണിക്കൂര്‍ വരെയുള്ള സമയത്തിന് നേരത്തെ ഈടാക്കിയ നിരക്ക് തന്നെ തുടരുമെന്നും ഒമാന്‍ എയര്‍പോര്‍ട് വ്യക്തമാക്കി. എണ്ണായിരത്തോളം കാറുകള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ പുതിയ വിമാനത്താവളത്തില്‍ സൗകര്യമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.