Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വദേശിവത്കരണം: 161 കമ്പനികള്‍ക്കെതിരെ നടപടി

workers

മസ്‌കത്ത്∙ സ്വദേശിവത്കരണം നടപ്പില്‍ വരുത്തുന്നതില്‍ വീഴ്ച വരുത്തിയ 161 കമ്പനികള്‍ക്കെതിരെ മാനവവിഭവ മന്ത്രാലയത്തിന്റെ നടപടി. വീസ നടപടികള്‍ ഉള്‍പ്പടെയുള്ള ഇടപാടുകള്‍ ഇത്രയും കമ്പനികളുമായി നിര്‍ത്തിവെച്ചു. 6,959 വിദേശികളാണ് ഈ കമ്പനികളില്‍ ജോലി ചെയ്തുവരുന്നത്. നടപടി നേരിട്ട കമ്പനികളിൽ ഭൂരിഭാഗവും 40 ൽ അധികം ആളുകള്‍ ജോലി ചെയ്യുന്നവയാണ്.

ഇതു രണ്ടാം തവണയാണ് സ്വദേശിവത്കരണം നടപ്പില്‍ വരുത്താത്ത കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്. ഇതിലൂടെ മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായി.  പത്തു ശതമാനം പോലും സ്വദേശിവത്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികള്‍ക്കാണ് നടപടി നേരിടേണ്ടി വന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.