Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശ വനിതാ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു; മലയാളികൾക്കും തിരിച്ചടി

Nurse

മസ്‌കത്ത്∙ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ തൊഴിലെടുക്കുന്ന വിദേശി വനിതാ ജീവനക്കാര്‍ക്ക് മേല്‍ പുതിയ നിയന്ത്രണങ്ങളുമായി മന്ത്രാലയം. ആനുകൂല്യങ്ങള്‍ എടുത്തുകളയുന്നതായി കാണിച്ചുള്ള സര്‍ക്കുലര്‍ പുറത്തിറങ്ങി.

വിദേശി വനിതാ ജീവനക്കാരുടെ കുട്ടികളുടെ വിസ ഭര്‍ത്താവിന്റെ വിസയിലേക്ക് മാറ്റണമെന്നും മന്ത്രാലയം അഡ്മിന്‍ ആന്റ് ഫിനാന്‍സ് ഡയറക്ടര്‍ ജനറല്‍ ഹബീബ് ഹമദ് അല്‍ ഹിലാലി പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.

MOH മന്ത്രാലയം പുറത്തിറക്കിയ സർക്കുലർ.

വിസ മാറുന്നതിന് മൂന്ന് മാസമാണ് സമയം അനുവദിച്ചിരിക്കുന്നത്. കുട്ടികള്‍ക്കുള്ള വിമാന ടിക്കറ്റ്, സൗജന്യ ചികിത്സ തുടങ്ങിയവയും ഇനി മുതല്‍ ലഭിക്കില്ല. നഴ്‌സുമാരുള്‍പ്പടെ ആയിരക്കണക്കിന് മലയാളികളാണ് മേഖലയില്‍ തൊഴിലെടുക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.