Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പയ്യന്നൂര്‍ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ഫെസ്റ്റ്

2018-04-10-PHOTO-00000735

മസ്‌കത്ത്∙ പയ്യന്നൂര്‍ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. അല്‍ ഫലജ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍  നടന്ന പരിപാടി ഇന്ത്യന്‍ എംബസി കോണ്‍സിലര്‍ വിഭാഗം സെക്കന്റ് സെക്രട്ടറി പി.കണ്ണന്‍ നായര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഒമാന്‍ ടിവി ഡ്രാമ ഡയറക്ടറും സിനി ആര്‍ടിസ്റ്റുമായ ത്വാലിബ് മുഹമ്മദ് അല്‍ ബാലുഷി മുഖ്യാതിഥിയായിരുന്നു.

പയ്യന്നൂര്‍ സൗഹൃദ വേദിയിലെ വനിതാ വിഭാഗവും കുട്ടികളും ചേർന്നവതരിപ്പിച്ച ഡാന്‍സുകളും അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. മനോഹരന്റെ നേതൃത്വത്തില്‍ മസ്‌കത്ത് പഞ്ചവാധ്യ സംഘം അവതരിപ്പിച്ച തായമ്പകയും മഞ്ജുളന്‍ സംവിധാനം ചെയ്ത 'കേളു' എന്ന നാടകവും വേദിയില്‍ അരങ്ങേറി. പഴയ നാടക സങ്കല്‍പ്പങ്ങളെ മാറ്റിമറിക്കുന്ന ഇതുപോലെയുള്ള നാടകങ്ങള്‍ ഇനിയും മസ്‌കത്തില്‍ ഉണ്ടാകണമെന്നും അതിനു സംഘാടകര്‍ മുന്‍കൈ എടുക്കണമെന്നും കണ്ണന്‍ നായരും ത്വാലിബ് മുഹമ്മദ് അല്‍ ബാലുഷിയും അഭിപ്രായപ്പെട്ടു. 

പിഎസ്വി മസ്‌കത്ത് പ്രസിഡന്റ് ബാബു പുറവന്‍കര അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം കണ്‍വീനര്‍ ടി ഭാസ്‌കരന്‍, എന്‍എഫ്‍യു പ്രസിഡന്റ് ശിവശങ്കര പിള്ള ആശംസകള്‍ അര്‍പ്പിച്ചു. സംഘടനയുടെ സെക്രട്ടറി രാജീവ് മാടായി സ്വാഗതവും ട്രഷറര്‍ രഘുനാഥ്  നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.