Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ധ്വനി മസ്‌കത്തി'ന്റെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം നടന്നു

dhwani

മസ്‌കത്ത്∙ കുടുംബ കൂട്ടായ്മയായ 'ധ്വനി മസ്‌കത്തി'ന്റെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമവും അംഗങ്ങള്‍ക്കായുള്ള കൗണ്‍സിലിങ് മോട്ടിവേഷണല്‍ ക്ലാസും സംഘടിപ്പിച്ചു. ബര്‍ക്കയിലെ അല്‍നാദ റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത കൗണ്‍സിലറും സൈക്കോളജിസ്റ്റുമായ ഡോ.പ്രശോഭ് പാരന്റല്‍ സ്‌കില്‍സ് ഇന്‍ ഗള്‍ഫ് ലൈഫ് എന്ന വിഷയത്തില്‍ ക്ലാസെടുക്കുകയും അംഗങ്ങളുമായി സംവദിക്കുകയും ചെയ്തു.

കുടുംബസംഗമത്തില്‍ 'ധ്വനി'യിലെ കുട്ടികള്‍ക്കായി മലയാളം കവിതാപാരായണ മത്സരവും പ്രസംഗമത്സരവും സംഘടിപ്പിച്ചു. 

ഡോ.ജിതീഷ് കുമാര്‍ ( ഇന്ത്യന്‍ സ്‌കൂള്‍ അല്‍ ഗോബ്ര), സി പി സുധീര്‍ ( ഇന്ത്യന്‍ സ്‌കൂള്‍ അല്‍ മബേല) എന്നിവര്‍ മത്സരങ്ങള്‍ക്ക് വിധികര്‍ത്താക്കളായിരുന്നു. ചടങ്ങില്‍ കന്‍വീനര്‍ സുദീപ് കുമാര്‍ സ്വാഗതം പറഞ്ഞു. കോ–ഓഡിനേറ്റര്‍ വിനോദ് മഞ്ചേരി, അഡ്വൈസറി അംഗം രത്‌നാകരന്‍ നമ്പ്യാര്‍ സംസാരിച്ചു. ട്രഷറര്‍ രാജേഷ് പള്ളോട്ട് നന്ദി രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.