Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാനിൽ വിദേശികള്‍ക്ക് അവസരങ്ങള്‍ കുറയുന്നു

Construction Workers

മസ്‌കത്ത്∙ സ്വദേശിവൽക്കരണം ശക്തമായ സാഹചര്യത്തില്‍ രാജ്യത്തു വിദേശികള്‍ക്ക് അവസരങ്ങള്‍ കുറഞ്ഞുവരുന്നതായി കണക്കുകള്‍. കഴിഞ്ഞ 10 മാസത്തിനിടെ ഒമാനില്‍ നിന്നു മടങ്ങിയത് 20,717 വിദേശികളാണെന്നു ദേശീയ സ്ഥിതി വിവര വിഭാഗം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

25,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഇതിനോടകം 16,504 സ്വദേശികള്‍ക്കാണു തൊഴില്‍ ലഭിച്ചത്. കൂടുതല്‍ നിയമനങ്ങള്‍ നടന്നതു നിര്‍മാണ മേഖലയിലാണ്. 5,025 പേരും നിര്‍മാണ മേഖലയിലാണെന്നും മാനവവിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കുന്നു.

ഡിസംബര്‍ മൂന്നു മുതല്‍ മാര്‍ച്ച് 12 വരെയുള്ള കാലയളവില്‍ തൊഴില്‍ ലഭിച്ചവരില്‍ 11,121 പേരും പുരുഷന്‍മാരാണ്. 5,383 സ്ത്രീകള്‍ക്കും ജോലി ലഭിച്ചു. 8,186 ഡിപ്ലോമ ബിരുദം നേടിയവരാണ്. ഹോള്‍സെയില്‍ ആന്റ് റീട്ടെയില്‍ മേഖലയില്‍ 2,103ഉം ഉത്പാദന മേഖലയില്‍ 2,043ഉം സ്വദേശികള്‍ ഇതിനോടകം നിയമിതരായി.

കഴിഞ്ഞ ആഴ്ചയില്‍ മാത്രം ആയിരക്കണക്കിനു തൊഴില്‍ അവസരങ്ങളുമായി 85 കമ്പനികളാണ് തൊഴിലന്വേഷകരെ ക്ഷണിച്ചത്. അതേസമയം, സ്വദേശി നിയമനങ്ങള്‍ വര്‍ധിച്ചതോടെ സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണം 50.7 ശതമാനമായി ഉയര്‍ന്നു. കൂടുതല്‍ നിയമനങ്ങള്‍ സ്വദേശികള്‍ക്കായി നടക്കുന്നതോടെ വിദേശികളുടെ ജനസംഖ്യയിലും കുറവുണ്ടാകുമെന്നാണു കണക്കാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.