Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ വിമാനത്താവളം: ചെക്ക് ഇന്‍ സമയം കര്‍ശനമാക്കുന്നു

airport

മസ്‌കത്ത്∙ പുതിയ മസ്‌കത്ത് രാജ്യാന്തര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ യാത്രക്കാര്‍ക്കുള്ള ചെക്ക് ഇന്‍ സമയം കര്‍ശനമാക്കും. ഇതു സംബന്ധിച്ച് ട്രാവല്‍ ഏജന്‍സികള്‍ക്ക് വിമാന കമ്പനികളുടെ ബോര്‍ഡ് നിര്‍ദേശം നല്‍കി. ഈ മാസം 20നാണു മസ്‌കത്ത് വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം.

യാത്രക്കാര്‍ മൂന്നു മണിക്കൂര്‍ മുൻപു നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്തിരിക്കണം. വീസ കാന്‍സല്‍ ചെയ്യാനെത്തുന്നവര്‍ നാലു മണിക്കൂര്‍ മുമ്പും വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. ആഭ്യന്തര, രാജ്യാന്തര യാത്രക്കാര്‍ക്കെല്ലാം ഇതു ബാധകമാണെന്നും ബോര്‍ഡ് വ്യക്തമാക്കി.

പുതിയ ടെര്‍മിനലില്‍ നിന്നുമുള്ള യാത്രയും വിമാന സര്‍വ്വീസുകളും സുഗമമാക്കുന്നതിന്റെ ഭാഗമായാണ് കര്‍ശന നിര്‍ദേശങ്ങളെന്നും ബോര്‍ഡ് ചെയര്‍മാന്‍ ഡോ. അബ്ദുല്‍ റസാഖ് ജെ അല്‍ റൈസി അറിയിപ്പില്‍ വ്യക്തമാക്കി. 20ന് വൈകിട്ട് 5.30ന് ആദ്യ വിമാനം പുതിയ വിമാനത്താവളത്തില്‍ ലാൻഡ് ചെയ്യും. വൈകിട്ട് 6.50നാണ് ആദ്യ ടേക്ക് ഓഫ്. 3,35,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ നിര്‍മിച്ച ടെര്‍മിനല്‍ വര്‍ഷത്തില്‍ 20 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.