Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'മലയാളം മിഷന്‍' പ്രഭാഷണം സംഘടിപ്പിച്ചു

prabashanam ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ നടന്ന പരിപാടിയില്‍ ഷൗക്കത്ത് പ്രഭാഷണം നടത്തുന്നു

മസ്‌കത്ത്∙ കേരള സാംസ്‌കാരികകാര്യ വകുപ്പിനു കീഴിലുള്ള മലയാളം മിഷന്‍ ഒമാന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നിത്യചൈതന്യ യതിയുടെ ദര്‍ശനങ്ങളെ അധികരിച്ച് പ്രഭാഷണം സംഘടിപ്പിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ നടന്ന പരിപാടിയില്‍ അദ്ദേഹത്തിന്റെ ശിഷ്യനും എഴുത്തുകാരനുമായ ഷൗക്കത്ത് പ്രഭാഷണം നടത്തി.

വിഷമം അനുഭവിക്കുന്നവനോട് 'ഞാനുണ്ട് കൂടെ' എന്നു പറയാന്‍ കഴിയുമ്പോഴാണു മതവും രാഷ്ട്രീയവും സംസ്‌കാരവുമെല്ലാം മഹത്തരമാവുക.ഭൂമി അനങ്ങാതെ ഉറച്ചിരിക്കുന്നു എന്ന ധാരണ ഉണ്ടായിരുന്ന കാലത്ത് നമുക്ക് ആകാശം മുകളില്‍ ആയിരുന്നു. എന്നാല്‍, ആകാശത്തിനകത്താണ് ഭൂമി, ഇടത്തും വലത്തും താഴെയും മുകളിലും ആകാശമുണ്ടെന്ന പുതിയ ശാസ്ത്രബോധം കൊണ്ടു പഴയ ബോധത്തെ ഇല്ലാതാക്കാന്‍ നമുക്കു സാധിക്കുന്നില്ല. സ്വാതന്ത്ര്യത്തെക്കുറിച്ചും മാനവികതയെക്കുറിച്ചും വാചാലരാകുമ്പോഴും നിത്യജീവിതത്തില്‍ നമ്മളോരോരുത്തരും നിരവധി തവണ ഫാസിസ്റ്റാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ മലയാളം മിഷന്‍ ഗവേണിങ് ബോഡി അംഗവും പ്രമുഖ എഴുത്തുകാരനുമായ കെ.പി.രാമനുണ്ണി സംബന്ധിച്ചു. മലയാളം മിഷന്‍ ഒമാന്‍ ചാപ്റ്റര്‍ കോ–ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഒമാന്‍ ചാപ്റ്റര്‍ അംഗങ്ങളായ ഹാറൂണ്‍ റഷീദ് സ്വാഗതം പറഞ്ഞു. ഷമീര്‍ പി.ടി.കെ നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.