Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ദി ബിഗ് ഷോ'യില്‍ ശ്രദ്ധാ കേന്ദ്രമായി ഇന്ത്യന്‍ കമ്പനികള്‍

big-day വാണിജ്യ വ്യവസായ മന്ത്രി പവലിയനുകള്‍ വീക്ഷിക്കുന്നു

മസ്‌കത്ത്∙ മിഡിലീസ്റ്റ് മേഖലയിലെ ഏറ്റവും വലിയ പ്രദര്‍ശനങ്ങളിലൊന്നായ ഒമാന്‍ 'ദി ബിഗ് ഷോ' ആരംഭിച്ചു. വാണിജ്യ, വ്യവസായ മന്ത്രി ഡോ. അലി ബിന്‍ മസ്ഊദ് അല്‍ സുനൈദി ഉദ്ഘാടനം നിര്‍വ്വഹിച്ചു. അണ്ടര്‍ സെക്രട്ടറിമാര്‍, അംബാഡസര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഇന്ത്യന്‍ കമ്പനികളാണ് ഇത്തവണയും പ്രദര്‍ശനത്തിലെ ശ്രദ്ധാകേന്ദ്രം.

ഒമാന്‍ കണ്‍വന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന പ്രദര്‍ശനം മാര്‍ച്ച് 14ന് അവസാനിക്കും. 15–ാം എഡിഷന്‍ പ്രദര്‍ശനമാണ് ഇത്തവണ നടക്കുന്നത്. ഒമാന്‍ റിയല്‍ എസ്റ്റേറ്റ് സമ്മേളനത്തിന്റെ നാലാം എഡിഷനും ഒമാന്‍ റിയല്‍ എസ്റ്റേറ്റ് എക്‌സിബിഷന്റെ ഒന്നാം എഡിഷനും ഇതോടൊപ്പം നടക്കുന്നുണ്ട്.

ഇന്ത്യക്ക് പുറമെ ഇറാന്‍, തുര്‍ക്കി, ചൈന, ജര്‍മനി, യുഎസ് തുടങ്ങി 18 രാഷ്ട്രങ്ങളില്‍ നിന്ന് 425 കമ്പനികളാണു പ്രദര്‍ശനത്തിലുള്ളത്. ഒമാന്‍ എക്‌സ്‌പോയും ഒമാന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേഷനും സംയുക്തമായാണു പ്രദര്‍ശനം ഒരുക്കിയത്.

'ദി ബിഗ് ഷോ'യില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കമ്പനി പ്രതിനിധികളും ഒമാനി വ്യവസായികളും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ഇന്ത്യന്‍ എംബസി അവസരം ഒരുക്കിയിട്ടുണ്ട്. എംബസി ഓഡിറ്റോറിയത്തില്‍ 14നു വൈകിട്ട് 5.30 മുതല്‍ ബി ടു  ബി സംഗമം നടക്കും. ഇന്ത്യന്‍ അംബാസഡര്‍ ഉള്‍പ്പടെയുള്ളവര്‍ സംബന്ധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.