Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാനിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു

akhil

മസ്‌കത്ത്∙ സലാല റോഡില്‍ ഹൈമയിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തൊടുപുഴ കൊടുവേലില്‍ സ്വദേശി അഖില്‍ മാത്യു (27) ആണ് മരിച്ചത്.  ചൊവ്വാഴ്ച രാവിലെ 11.30ഓടെയായിരുന്നു അഖില്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടത്. അല്‍ അദ്‌റാക് കമ്പനിയില്‍ ഇലക്ട്രിക്കല്‍ പ്രൊജക്ട് എന്‍ജിനിയറായിരുന്ന അഖില്‍ സഹപ്രവര്‍ക്കനൊപ്പം ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു. നിയന്ത്രണംവിട്ട കാര്‍ ഒന്നിലധികം തവണ മറിഞ്ഞു. കൂടയുണ്ടായിരുന്ന സഹപ്രവര്‍ത്തകന്റെ പരുക്ക് സാരമുള്ളതല്ല.  ആശുപത്രിയിലെത്തിക്കും മുമ്പ് മരണം സംഭവിച്ചിരുന്നു. മൂന്ന് വര്‍ഷമായി അഖില്‍ ഒമാനിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.