Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.പി. രാമനുണ്ണിയുമായി കെഎംസിസി ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി

Kmcc

മസ്‌കത്ത് ∙  ഒമാനില്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രമുഖ സാഹിത്യകാരനുമായ കെ.പി. രാമനുണ്ണിയുമായി മസ്‌കത്ത് കെഎംസിസി ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി. എഴുത്തുകാരനും സാഹിത്യ നിരൂപകനും എന്ന നിലക്ക് രാജ്യത്തെ ഫാസിസ്റ്റ് വര്‍ഗ്ഗീയതക്കെതിരെയും മനുഷ്യാവകാശ നീതി നിഷേധനത്തിനെതിരെയും സമീപ കാലത്ത് അദ്ദേഹം പൊതു സമൂഹത്തില്‍ നടത്തുന്ന ഇടപെടലുകളെ കെഎംസിസി അഭിനന്ദിച്ചു. 

തനിക്ക് ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തുക ഫാസിസ്റ്റ് ഭീകരതയുടെ ഇരയായ ജുനൈദിന്റെ കുടുംബത്തിനെ ഏല്‍പിച്ചത് എന്ത് കൊണ്ടും മാത്രകാപരവും പ്രശംസനീയവുമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. കെഎംസിസിയുടെ ഉപഹാരം ഭാരവാഹികള്‍ സമ്മാനിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റയീസ് അഹ്മദ്, ജനറല്‍ സെക്രട്ടറി റഹീം വറ്റല്ലൂര്‍, സൈദ് പൊന്നാനി, എം.ടി. അബൂബക്കര്‍, വാഹിദ് ബര്‍ക്ക, കെ.കെ. റഫീഖ്, അഷ്‌റഫ് കിണവക്കല്‍, മുജീബ് കടലുണ്ടി, ശുഐബ് പപിനിശേരി, സകരിയ തളിപ്പറമ്പ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.