മുലധ∙ അറിവിന്റെ വെളിച്ചമായ് ഇന്ത്യന്‍ സ്കൂളില്‍ സാക്ഷരതാ ദിനാഘോഷം. സ്കൂള്‍ ക്വയറിന്റെ പ്രാർഥനാ ഗാനത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. സ്കൂള്‍ പ്രസിഡന്റ് സിദ്ദിഖ് ഹസ്സന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പൽ എസ്.ഐ. ഷെരീഫ്, വൈസ് പ്രിന്‍സിപ്പൽ വി.എസ്.സുരേഷ്, സിസിഇസി കോ ഒാര്‍ഡിനേറ്റര്‍ ഡോ.ലേഖ, ഇതര അധ്യാപകര്‍, വിദ്യാർഥികള്‍ എന്നിവര്‍ സംബന്ധിച്ചു.
സാക്ഷരതയുടെ പ്രാധാന്യം വിശദമാക്കി 9-ാം ക്ലാസ്സ് സി ഡിവിഷനിലെ മേഘാ മറിയം തോമസ് ഹിന്ദി പ്രസംഗം നടത്തി. തുടർന്ന് 6, 7, 8 ക്ലാസ്സുകളിലെ വിദ്യാർഥികള്‍ സ്കിറ്റ് അവതരിപ്പിച്ചു. പ്രിന്‍സിപ്പൽ എസ്.ഐ. ഷെരീഫ് മുഖ്യ പ്രഭാഷണം നടത്തി. സ്കൂള്‍ ക്വയര്‍ മലയാള ഗാനം ആലപിച്ചു. 8-ാം ക്ലാസ്സ് എ ഡിവിഷനിലെ അമൃത അനില്‍ ഇംഗ്ലീഷ് പ്രസംഗം നടത്തി.