Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
Brenson-16

അരിസോണ∙ സ്നേഹ ബന്ധങ്ങൾ പലവിധമുണ്ട് , നമുക്കറിയാം , അച്ഛന്റെയും അമ്മയുടെയും സ്നേഹം , സാഹോദര സ്നേഹം , ഗുരുക്കൻമാരുടെ സ്നേഹം , കാമുകീ കാമുകൻമാരുടെ സ്നേഹം എന്നിങ്ങനെ പലവിധം സ്നേഹ ബന്ധങ്ങൾ മനുഷ്യരുടെ ഇടയിലുണ്ട്.

Brenson-1---Copy

കേരളം തൊട്ടറിഞ്ഞ മറ്റൊരു സ്നേഹബന്ധം ആണു പ്രളയം കേരളം ജനതയ്ക്ക് സമ്മാനിച്ചത് . യാതൊരു ബന്ധവും ഇല്ലാത്ത നാട്ടുകാരുടെ സ്നേഹം . ഞാൻ പറയാതെ തന്നെ അത് ഇന്നു നമുക്കെല്ലാവർക്കും അറിയാം . അഭയ കേന്ദ്രങ്ങളിൽ , നാം അതുകണ്ടു , വിവിധ സംസ്ഥാനങ്ങളിൽ നിനിന്നും  വിവിധ രാജ്യങ്ങളിൽ നിന്നും  കേരളം ജനതയെ തേടി ആ സ്നേഹം എത്തി ഈ പ്രളയ കാലത്ത്  അതുപോലൊരു സ്നേഹ ബന്ധത്തിന്റെ കഥയാണ് ഞാൻ പറയുന്നത് , കഥയല്ല , യഥാർത്ഥ സംഭവം .

Brenson-14

 

ഇന്ത്യക്കാരെ സ്നേഹിക്കുന്ന ചില സായിപ്പുന്മാരുടെ സ്നേഹത്തിന്റെ കഥ

സൗദി അറാംകോയിൽ വച്ചാണു ബിൽ സായിപ്പിനെയും സൂസൻ മദാമ്മയേയും ഞാൻ ആദ്യമായി കാണുന്നത്. കൂടെ ലോയിഡ് സായിപ്പും ഹെലൻ മദാമ്മയും ഉണ്ടായിരുന്നു .. എന്റെ ഭാര്യ ലക്ഷ്മി റജിസ്റ്റേഡ് നഴ്സ് ആയി ജോലിചെയ്യുന്ന ഹോസ്പിറ്റലിൽ ഉയർന്ന സ്ഥാനം വഹിക്കുന്ന അമേരിക്കകാരായ വിദേശികളാണ് നാലുപേരും , അറാംകോയെ കുറിച്ച് വേറൊരു സമയം പറയാം , ലോകത്തിലെ തന്നെ നമ്പർ വൺ  ഓയിൽ കമ്പനിയാണ് സൗദി അറാംകോ  .. അറാംകോയിലെ  ചർച്ച് സർവീസിൽ  സാരി ഉടുത്ത മദാമ്മ മാരെ കണ്ടാണ്  അറാംകോ  വിസിറ്റ ചെയ്ത ഞാൻ ആ  അമേരിക്ക കാരുമായി  ഉള്ള സൗഹ്രദ ബന്ധം തുടങ്ങിയത് . കഴിഞ്ഞ 17 വർഷമായി ആ ബന്ധം തുടരുന്നു .

2999_v1

എന്റെ വിവാഹത്തിനും ബിൽ  ജോലിറ്റ്സ്  സായിപ്പും സൂസൻ മദാമ്മയും  അമേരിക്കയിൽ നിന്നും കേരളത്തിൽ  ( കുമരകം ലേക്  റിസോർട്ടിൽ ) വന്നിരുന്നു എന്നറിയുമ്പോൾ ആ സ്നേഹ ബന്ധത്തിന്റെ ആഴം മനസ്സിലാകും . അറാംകോയിൽ  വച്ചാണ് ഞാൻ അത് ശ്രദ്ധിച്ചത്  മറ്റുള്ള അമേരിക്ക കാർ  കേരളീയരോട് തലക്കനം കാണിക്കുമ്പോൾ ഈ രണ്ടു ഫാമിലിയും അവരോടു പറ്റിച്ചേർന്നു നിന്ന് അവരോടൊപ്പം കേരളീയരുടെ വസ്ത്ര രീതിയും , ആഹാര രീതിയും അനുകരിക്കുന്നു.മാത്രമല്ല അവരുടെ ബംഗ്ലാവുകൾ  മലയാളികൾക്കും ഇന്ത്യക്കാർക്കുമായി ഇപ്പോഴും തുറന്നു കിടക്കുന്നു .

ഇതെന്നെ വല്ലാതെ അതിശയിപ്പിച്ചു ... സാധാരണ ഏഴുമണിക്ക് ഉറങ്ങുന്നവരാണ്  അമേരിക്കക്കാർ .എന്നാൽ ബിൽ സായിപ്പിന്റെയും ലോയിഡ് സായിപ്പിന്റെയും ബംഗ്ലാവുകളിൽ  രാത്രി പത്തുമണി കഴിഞ്ഞാലും ഏതെങ്കിലും ഒരു ഇന്ത്യൻ ഫാമിലി ഉണ്ടായിരിക്കും. പ്രാർഥനയും പാട്ടും അല്ലെങ്കിൽ ഏതെങ്കിലും ഇന്ത്യക്കാരുടെ ബർത്ത് ഡേ , അതുമല്ലെങ്കിൽ ഏതെങ്കിലും ഇന്ത്യൻ നഴ്സ് പിരിഞ്ഞു പോകുന്നതിന്റെ പാർട്ടി അങ്ങനെ നീളുന്നു പട്ടിക . ഒന്നും തിരിച്ചു പ്രതീക്ഷിക്കാത്ത ചില അമേരിക്കൻ സ്നേഹ ബന്ധങ്ങൾ .പല കഴിവില്ലാത്ത ഇന്ത്യൻ കുടുംബങ്ങൾക്കും ഇവർ സാമ്പത്തിക സഹായങ്ങളും ചെയ്യുന്നു എന്നറിയുമ്പോൾ അവരോടുള്ള ബഹുമാനം കൂടും. അതു മാത്രം അല്ല പ്രണയ ബദ്ധരായ രണ്ടു വ്യക്തികളുടെ കുടുംബം  എതിർത്ത പ്പോൾ അരാംകോയിൽ നിന്നും കേരളത്തിലേക്ക്   ഈ കമിതാക്കളുടെ ഫാമിലിയിലെത്തി  അവരുടെ മാതാപിതാക്കളുടെ അനുവാദം മേടിച്ചു ആ പ്രണയിതാക്കളെ  സന്തോഷമായി വിവാഹം കഴിപ്പിച്ച ചരിത്രവും ഇവർക്കുണ്ട് 

Susan-Lakshmi

അമേരിക്കയിൽ എത്തിയതിനു ശേഷം ബിൽ സായിപ്പും സൂസനും കഴിഞ്ഞ പതിനാലു വര്ഷങ്ങളായി എന്റെ വീട്ടിൽ   എല്ലാ  ആഘോഷ വേളകളിലും മിനസോട്ടയിൽ നിന്നും അരിസോണയിലേക്കു കടന്ന് വന്നു ഞങ്ങളോടൊപ്പം താമസിക്കാറുമുണ്ട് ... ആരോഗ്യ പരമായ കാരണങ്ങളാൽ ലോയിഡ് സായിപ്പിനും ഹെലൻ മദാമ്മക്കും അരിസോണയിലേക്കു വരാൻ  കഴിഞ്ഞിരുന്നില്ല . ഈ വര്ഷം ഞങ്ങൾ അവരെ അങ്ങോട്ടുപോയി കാണാം എന്ന് കരുതി .. അമേരിക്കയിലെ മിസ്സോറി സംസ്ഥാനത്തുള്ള ബ്രാൻസൺ  ലാണ്  ലോയിഡ് സയ്യിപ്പും ഹെലൻ മദാമ്മയും താമസിക്കുന്നത് ( പൊതുവെ ഇന്ത്യക്കാർ അവരെ ഡാഡ് ആൻഡ് മാം ) എന്നാണ് വിളിക്കുന്നത് , ഞങ്ങളും .. ഞങ്ങൾ ചെല്ലുമ്പോൾ നല്ല കാലാവസ്ഥ ആയിരുന്നു , ഡിസംബർ ജനുവരി മാസങ്ങളിൽ  ഭയങ്കര മഞ്ഞു  വീഴ്ച്ച ഉള്ള സ്ഥലമാണ് , മൈനസ്  ടെൻ  ഡിഗ്രി വരെ താപനില . വർഷങ്ങൾക്കു ശേഷമുള്ള ആ കൂടിക്കാഴ്ച്ച  ശരിക്കും വികാര ഭരിതം ആയിരുന്നു ... അവിടെ ഒരു ഞായറാഴ്ച ഞാനും എന്റെ ഫാമിലിയും അവരോടൊപ്പം ഒരു പള്ളിയിലേക്ക്  യേശുവിനെ ആരാധിക്കുവാൻ പോയി. ആ പള്ളിയെ പറ്റിയാണ് പ്രിയ വായനക്കാരോട് എനിക്ക് പങ്കുവക്കുവാനുള്ളത് .ഏതാണ്ട് 30 മിനിട്ടു ദുരം ഞങ്ങൾ ലോയ്ഡ് സായിപ്പിനോടൊപ്പം യാത്ര ചെയ്തു  രണ്ടു സൈഡും ഇടതിങ്ങിയ വൃക്ഷങ്ങൾ .. മലകളും ... ഒടുവിൽ കാർ ചെന്നു നിന്നതു ഒരു വനത്തിന്റെ നടുവിൽ .അതിന്റെ അകത്തു ഒരു ചെറിയ പള്ളി .... അതിൽ  ഒരു ബോർഡ് ....The Syncamore Log  Church  .... 

Sycamore Log Church  .. പണികഴിപ്പിച്ചത്  1933  ഇൽ  മിസ്സോറി കമ്മ്യൂണിറ്റിയിൽ  ഉള്ള ,  ഗാർബേർ  എന്ന സിറ്റിയിലുള്ള  ആൾക്കാർ ആണ് . ആദ്യം ഒരു പാർക്കിങ് ലോട്ടിലാണ് സർവീസ് ആരംഭിച്ചത്  . മഞ്ഞു  വീഴ്ച്ച കൂടിയപ്പോൾ കെട്ടിടം ആവശ്യമാണ് എന്ന് മനസ്സിലായതിനാൽ അടുത്തുള്ള വനത്തിൽ നിന്നും , Sycamore  എന്ന വളരെ സോഫ്റ്റ് ആയ ഒരു മരത്തിന്റെ തടികൾ ഉപയോഗിച്ചാണ് ഈ പള്ളി നിർമിച്ചിരിക്കുന്നത് . കൈ കൊണ്ട് മുറിച്ചു  , വനത്തിനുള്ളിലെ അരുവികളിൽ കൂടി  ഒഴുക്കി ആണ് ഈ മരങ്ങൾ  കരയിൽ  അന്ന് അവിടുത്തെ ലോക്കൽ ആൾക്കാർ എത്തിച്ചത് .... അവിടെനിന്നും Mules  ( A mule is the offspring of a male donkey)  ന്റെ  പുറത്തു കയറ്റി ആണ്  തടികൾ ഈ പള്ളി നിൽക്കുന്നിടത്തു എത്തിച്ചത് ... ഏതോ ദൈവത്തിന്റെ പദ്ധതി മാതിരി ആ sycamore  തടികൾ വർഷങ്ങൾ കഴിഞ്ഞിട്ടും അതേ പടി ഇന്നും നില നിൽക്കുന്നു എന്നത് അതിശയം തന്നെ. 

തറ വെറും മണ്ണിൽ തന്നെ ആണ് അന്ന് പണിഞ്ഞിരുന്നത് ..പിന്നീട് മഴയിൽ മണ്ണ് കുതിർന്നതോടു  തടി പാകി .. ഇവിടുത്തെ Pulpit  മൂന്ന് വാൽനട് (Valnut Tree ) ചേർത്ത് വച്ചാണ് നിർമിച്ചിരിക്കുന്നത് . ഈ പള്ളി പണിയാൻ അന്നു ചെലവായത് 18 ഡോളർ ($18 ) . ലേബർ ചാർജെല്ലാം ഫ്രീ ആയി അവിടെ യുള്ള ആൾക്കാർ തന്നെ പണിതു . അവിടെ തൊട്ടടുത്ത് താമസിച്ചിരുന്ന Mrs . Laura  Sutton , എന്ന സ്ത്രീ  പള്ളി വെക്കുവാൻ ഉള്ള സ്ഥലം ഫ്രീ ആയി നൽകി . ഇന്ന് അവർ ജീവിച്ചിരിപ്പില്ല എങ്കിലും മിക്കവാറും വാർഷിക യോഗങ്ങളിൽ അവരെ എല്ലാവരും പുകഴ്ത്താറുണ്ട് . അവരെ അടക്കിയിരിക്കുന്നതും ഈ പള്ളിയുടെ പുറകിൽ തന്നെ . പിതാക്കൻമാരുടെ അവശ്യ പ്രകാരം ആചാരം തെറ്റിക്കാതെ ഈ പള്ളി ഇന്നും അതെ പടി  നിലനിർത്തിയിരുന്നു. ഇന്നത്തെ കേരളത്തിന്റെ സ്ഥിതിക്ക്  ഇതൊരു പടം തന്നെ ..ആചാരാനുസരണത്തിൽ ഗവണ്മെന്റ് യാതൊരു കയ്യും ഇവിടെ കടത്തിയിട്ടില്ല എന്നതും ശ്രദ്ധേയം തന്നെ . 

സങ്കീർത്തനം  121 :1  " I  Will  lift  up mine  eyes  unto the  hills ,from  whence  cometh  my  help " വലിയൊരു തടിയിൽ എഴുതി തൂക്കിയിരിക്കുന്നു . ഈ പലക അന്ന് donate  ചെയ്ത ഡോക്ടർ John Crockett സ്കൂൾ ഓഫ് OZARK  ന്റെ ഫൗണ്ടറും ഈ പള്ളിയുടെ ആദ്യത്തെ പാസ്റ്ററും ആയിരുന്നു . ആദ്യ ആരാധനയിൽ എഴുപത്തി ഏഴു പേര് പങ്കെടുത്തു . പെന്തെക്കോസ്റ്റൽ worship  ആണ് ഇവിടെ . ന്യൂയോർക് ടൈംസ് ബേസ്ഡ് സെല്ലെർ ( 1940 ) , Guy  Howard  , Jony  Cash  തുടങ്ങിയ പ്രശസ്തരായ അനേകർ ഈ പള്ളിയുടെ നിത്യ സന്ദർശകർ ആയിരുന്നു . പള്ളിയിൽ പ്രദര്ശിപ്പിച്ചിട്ടുള്ള ഗസ്റ്റ് ബുക്കിൽ അവരുടെ ഒപ്പും രേഖപ്പെടുത്തിയിരിക്കുന്നു . മാത്രമല്ല , ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ പള്ളി സന്ദർശിക്കാൻ ആൾക്കാർ എത്തുന്നുണ്ട് . 1950 ഇൽ farmar  ആയ Ruby ഹോപ്പർ  എന്ന സ്ത്രീക്ക് ദൈവ വിളി ഉണ്ടാവുകയും അവർ  ഈ പള്ളിയുടെ പസ്റൊർ ആവുകയും ചെയ്തു . 1983 ഇൽ  ദി  evangelistic messengers അസോസിയേഷൻ  texas  ഇൽ  നിന്നും പാസ്റ്റർ ലൈസൻസ് എടുത്തു . 2012 ഇൽ  പാസ്റ്റർ റൂബി ഈ പള്ളിയുടെ ഫുൾ ചുമതലയേറ്റു . ഗ്ളോബൽ യൂണിവേഴ്സിറ്റി ഓഫ് അസംബ്ലി ഓഫ് ഗോഡ് , ലൈറ്റ് ക്രിസ്ത്യൻ യൂണിവേഴ്സിറ്റി , ക്രിസ്ത്യൻ ബൈബിൾ കോളജ് , എന്നിവിടങ്ങളിൽ നിന്നും ട്രൈനിങ് പൂർത്തിയാക്കിയതിനു ശേഷം പാസ്റ്റർ റൂബി ഈ പള്ളിയിൽ ഇന്നു വരേക്കും സേവനം തുടരുന്നു . ഭർത്താവ് ആൽഫ്രഡ്‌ ഹൊപ്പേറും ചർച്ചിന്റെ വിവിധ ഔദ്യോഗിക കാര്യങ്ങളിൽ ഭാര്യയെ സഹായിക്കുന്നു . പാസ്റ്റർ റൂബി അനേക പുസ്തകങ്ങളും എഴുതിയിട്ടുണ്ട് . ഞങ്ങൾക്കും ഈ പള്ളിയിൽ യേശുവിനെ ആരാധിക്കുവാൻ ഭാഗ്യം ലഭിച്ചു  .. 

ആരാധനയുടെ ഇടയിൽ എന്റെ പന്ത്രണ്ടു വയസ്സുള്ള പയ്യൻ അങ്ങോട്ടും ഇങ്ങോട്ടും തുള്ളുന്നത് കണ്ടു .എന്താ ഇവന് ആത്മാവ്‌ കേറിയോ എന്നു സംശയിച്ച ഞാൻ കാര്യം തിരക്കി ... അച്ഛാ " There is a bug in my pant " . എന്റെ പാന്റിനകത്തുകൂടി ഏതോ വണ്ട് കേറുന്നു. എന്നു മകന്റെ ഉത്തരം ..കൊതുകും , വണ്ടും , അട്ടയും ഒക്കെ ആരാധനയുടെ ഭാഗമാണ്  ഇവിടെ ...കാടിനു നാടുവിലായതിനാൽ . മകനെ അടുത്തുള്ള ബാത്ത് റൂമിലേക്ക് കൊണ്ടുപോകാൻ ഞാൻ ബാത്റൂം  എവിടെ എന്ന് അടുത്തുള്ള ആളോട് തിരക്കി ... പള്ളിയുടെ പുറകിൽ എന്ന് പറഞ്ഞു ... അതും തട്ടിക്കൊണ്ടു തന്നെ . വെള്ളോം  ബക്കറ്റും ഒന്നും ഇല്ല ഒരു ടിഷ്യു പേപ്പർ മാത്രം . പുരുഷന്മാർക്കും സ്ത്രീകൾക്കും വേറെ വേറെ ബാത്ത് റൂം ഉള്ളതേ  ഒരു ഭാഗ്യം . ( ഫോട്ടോ കാണുക ), എന്തായാലും ഇങ്ങനൊക്കെ ആയിരുന്നെങ്കിലും വളരെ ഭയ ഭക്തിയോടെ ഉള്ള ആരാധനാ ആയിരുന്നു . ഇന്നത്തെ പെന്തികൊസ്തുകാരുടെ ആരാധനാ മാതിരി അല്ല ... മൊബൈൽ ഫോണോ , സ്മാർട്ട് device  ഒന്നും അനുവദനീയം അല്ല ,  വെളിയിൽ ഇറങ്ങുമ്പോൾ എല്ലാവർക്കും സ്നേഹ ചുംബനവും  ഒരു ലഘുരേഖയും തന്നു. ലഘു രേഖയിൽ പള്ളിയുടെ പൂർണ ചരിത്രം ....പിന്നെ  .. ഒരു അനുഗ്രഹ വാക്യവും ... Thank You For Visiting US ...May God Bless You Always.

രണ്ടു ദിവസം ലോയ്ഡ് സായിപ്പിന്റെയും ഹെലൻ മദാമ്മയുടെയും വീട്ടിൽ താമസിച്ചു ..അവരോടു നന്ദി പറഞ്ഞു ഇറങ്ങി. പിന്നെ യാത്ര ചെയ്തത് അമേരിക്കയിലെ മറ്റൊരു പ്രധാനപ്പെട്ട  സ്റ്റേറ്റ് ലേക്ക് .... ആ കഥ അടുത്ത ലക്കത്തിൽ ..... 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.