Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
x-default

ഒക്ടോബർ അന്ത്യത്തിൽ ഹാലോവിൻ ഘോഷത്തിൽ

പൈതങ്ങളെക്കാത്തീ വാതിലിൽ നിൽപിതേൻ,

കയ്യിലൊരു കൂട ചോക്ലേറ്റും പേറി യെൻ

കണ്ണുംകഴച്ചു ദുഃഖാർത്തയായ് മേവിതേൻ !

പൈതങ്ങളെത്തിടും പാദപതനത്തിൽ

കാതോർത്തു കാതര നിമിഷങ്ങൾ നീക്കവേ

ആരും വരുന്നില്ല ആരും വരാനില്ല

ആരുടെ വീട്ടിലും കുട്ടികളിന്നില്ല,

കുട്ടികളാകെ രണ്ടെണ്ണമേ വന്നുള്ളു

കഷ്ടമാണീഗതി എന്തൊരനാഥത്വം!

കൈനിറയെ വാരി മന്ദസ്മയതാർദ്രമായ്

കാന്റികളാ കുഞ്ഞിൻ സഞ്ചിയിൽ വീഴ്ത്തവേ,

വർഷദശങ്ങളെൻ ചിത്തത്തിൽ നീളുന്നു

വീട്ടിലിന്നില്ലെന്റെ കുഞ്ഞുങ്ങളാരുമേ,

ഹാലോവീൻ കോസ്റ്റ്യൂമും കൈകളിൽ സഞ്ചിയും

നാലുദിനം തൊട്ടേ ആനന്ദചിത്തരായ് 

ഹാലോവീൻ കാന്റികളാവോളം തിന്നുവാൻ

ഹാലിളകിനിന്നെൻ കുഞ്ഞിൻ മന്ദസ്മിതം

മങ്ങാതെയോർമ്മയിലിന്നും തുടിക്കുന്നു,

ഇങ്ങിനി വന്നിടാത്തോരാ ദിനങ്ങളെ ,

ഓർത്തിന്നുമാനന്ദ ദുന്ദിലയാർന്നിതേൻ.

ഈവിധം കാലംകഴിയവേ ഹാലോവീൻ

എവിധമാകുമോ?  ഓർമ്മയായ് ശേഷിപ്പോ?, 

(ഹാലോവീൻ ദിനത്തിൽ കുട്ടികൾ വേഷഭൂഷാദികളോടെ വരുന്നതും കാത്ത് വാതിൽ തുറന്നിട്ടു ചോക്ലേറ്റ് കൂടയുമായ് ഇരുന്നപ്പോൾ, കുട്ടികളെ കാണാത്ത ദുഃഖത്തിൽ രചിച്ച കവിത)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.