Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
DJ

ശനിയാഴ്ച രാവിലെ കാപ്പി കുടി കഴിഞ്ഞു ന്യൂസ് നോക്കി കൊണ്ടിരിക്കുമ്പോഴാണ് ഒരു കോൾ വന്നത്. ഡി.ജെ ഐസക്: ഹലോ സതീഷ് അല്ലെ ? അതെ.  ഇന്ന് രാത്രി ഒരു ഡാൻസ് പാർട്ടി ഉണ്ട് അതിന്റെ വിഡിയോ ഒന്ന് കവർ ചെയ്യാമോ ? മണിക്കൂറിനു നൂറു ഡോളർ തരാം, മൂന്നു മണിക്കൂർ പരിപാടിയാണ്. പിന്നെ മദ്യപിക്കുമെകിൽ അതും ഭക്ഷണവും ഫ്രീ. മദ്യപിക്കില്ലെന്നു പറഞ്ഞപ്പോൾ അമ്പതു ഡോളർ കൂടുതൽ തരാം എന്ന് ഓഫർ. ശരി ചുമ്മാ വീട്ടിൽ ഇരുന്നാൽ കാശു കിട്ടില്ലല്ലോ? സമ്മതിച്ചു.

അങ്ങനെ രാത്രിയായി ആരിസോണയിലെ ഒരു ഫൈവ്സ്റ്റാർ ഹോട്ടൽ ലോബി രാത്രി പന്ത്രണ്ടു മണി, ഡോർ തുറന്നു. വലിയൊരു പോസ്റ്റർ കണ്ടു ബോളിവുഡ് ബ്ലാക്ക് ഔട്ട്. ഹാളിൽ ഡിജെ യുടെ കളർ ലൈറ്റ് മാത്രം, അതും വളരെ നേരിയ തോതിൽ. സൈഡിൽ ബാർ മുന്തിയ ഇനം വിദേശ മദ്യം ഒഴിച്ച് വച്ചിരിക്കുന്നു. വിളമ്പാൻ ചെയ്യാൻ നല്ല സുന്ദരികൾ. മറ്റൊരു വശത്ത് ചിക്കൻ വിങ്‌സ് പലതരത്തിൽ സാലഡ്, പെപ്സി, ലെമോണയ്ഡ് തുടങ്ങിയവയും നിരത്തിവച്ചിട്ടുണ്ട്. ഹാളിന്റെ സൈഡിലായി ഞാൻ കാമറ ഫിറ്റ് ചെയ്തു. ഓഡിയോ ഇൻപുട്ട് ഒക്കെ കൊടുത്തു തയാറാക്കി വച്ച് നിന്നു. 

ഏതാണ്ട് പന്ത്രണ്ടേകാൽ പരിപാടിയുടെ പേര് ഹോളിവുഡ് ‘ബ്ലാക്’ ഔട്ട് എന്നാണെങ്കിലും ആദ്യം എത്തിയത് കുറെ കറുത്ത പാമ്പുകൾ (ആഫ്രിക്കൻ സ്വദേശികൾ). എത്തിയപ്പോൾ തന്നെ അവർ മദ്യം ലക്ഷ്യമാക്കി ഇഴഞ്ഞു നീങ്ങി. മദ്യം കുറെ അകത്താക്കി ചില പാമ്പുകൾ ഹാളിലേക്ക് വന്നപ്പോൾ മറ്റു ചില പാമ്പുകൾ ഗ്ലാസിൽ വെള്ളവുമായി തന്നെ ഹാളിലെത്തി, പതുക്കെ ആടാൻ തുടങ്ങി. ഡിജെയുടെ താളത്തിനൊപ്പം , പത്തി വിടർത്തി കുഴഞ്ഞാടി. ഏതാണ്ട് പന്ത്രണ്ടരമണിയോടെ ഇന്ത്യൻ പാമ്പുകൾ നമുക്കവരെ ബ്രൗൺ പാമ്പുകൾ എന്ന് വിളിക്കാം. കൂടുതലും പെൺ പാമ്പുകളാണ് എത്തിയത്. അവരും വെള്ളത്തിന്റെ (മദ്യം) അടുത്തേക്ക് ഇഴഞ്ഞു, തിരികെ ഹാളിലെത്തി.

ഇപ്പോൾ കറുത്ത പാമ്പുകളും ബ്രൗൺ പാമ്പുകളും തമ്മിൽ ആയി ആട്ടം. പിന്നെ, മെക്സിക്കൻ പാമ്പുകളും വെള്ള പാമ്പുകളും എത്തി. സംഗീതത്തിന് ചൂടു കൂടി, ആട്ടത്തിനും. ഏതാണ്ട് പന്ത്രണ്ടേമുക്കാൽ ആയത്തോടെ ബാങ്ക്റ്റെ ഹാൾ നിറഞ്ഞു കവിഞ്ഞു. വന്നവർ ആണും പെണ്ണും ഒറ്റക്കാണ് വന്നതെങ്കിലും അവർ അവിടെ അവരുടെ ഇണയെ കണ്ടെത്തി ബോളിവുഡ് സംഗീതത്തിനൊപ്പം അഴിഞ്ഞാടാൻ തുടങ്ങി. കാമറ സ്റ്റാൻഡിൽ വക്കാൻ വയ്യാത്ത അവസ്ഥ. ആൾക്കാർക്കു നിന്നു തിരിയാൻ ഇടം ഇല്ല. ഇൻപുട്ട് ഒക്കെ മാറ്റി ഞാൻ കാമറ കയ്യിലെടുത്തു. 

ഒരുമണിയായപ്പോൾ പെട്ടെന്ന് ഡിജെ ലൈറ്റ് ഓഫായി ഇപ്പൊ മ്യൂസിക് മാത്രം. രണ്ടു മിനിട്ടിനു ശേഷം ലൈറ്റ് വന്നപ്പോൾ, ആണുങ്ങളുടെ കൈകൾ സ്ത്രീകളുടെ ശരീരങ്ങളിൽ ആയിരുന്നു. അവസരം ഒത്തിരി കടന്നു പോകാതിരിക്കാൻ സെക്യൂരിറ്റി പ്രത്യക്ഷമായി. വീണ്ടും ഡാൻസ്, അതിനിടയിൽ രണ്ടുപേര് ഡോലക്കുമായി എത്തി. പിന്നീട്. അതിന്റെ താളത്തിൽ ഡാൻസ്. പലയിടത്തും പാമ്പുകൾ വെള്ളം കുടിച്ചു താഴെ വീഴുന്നുണ്ടായിരുന്നു. അവരെ കൂട്ടുകാരും സെക്യൂരിറ്റി ആൾക്കാരും ചേർന്ന് എടുത്തു മാറ്റി. ഏതാണ്ട് രണ്ടുമണിക്ക് വീണും ലൈറ്റ് പൂർണമായി അണഞ്ഞു, മൂന്നുമിനിറ്റു നേരം. ഡിജെ ലൈറ്റ് വന്നതിനൊപ്പം എന്തോ ഒരു തെർമോകോൾ പോലുള്ള ഒരു സിലിണ്ടർ എല്ലാവർക്കും ഇട്ടു കൊടുത്തു. അത് കുലുക്കിയപ്പോൾ ചെയ്തപ്പോൾ ലൈറ്റ് കത്തി. പിന്നെ അതും പിടിച്ചുകൊണ്ടാണ് ഡാൻസും കുടിയും.

വിഡിയോ കയ്യിൽ പിടിച്ചു കൊണ്ടു റെക്കോർഡ് ചെയ്യാനും ബുദ്ധിമുട്ടായി. ആൾക്കാർ തിക്കി തിരക്കുന്നു. രണ്ടരക്ക് വീണ്ടും മൂന്നു മിനിറ്റു ഇരുട്ട്. അതിനിടയിൽ ആരോ എന്റെ പിൻഭാഗത്ത് പിടിച്ചു. കൈ തട്ടിക്കൊണ്ടവനോട് ഞാൻ വിഡിയോകാരനാണെന്ന് പറഞ്ഞു. ചിലർ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഇനി ഇവിടെ നിന്നാൽ ശരിയാവില്ല എന്ന് തോന്നി ഞാൻ കാമറയും പാക്ക് ചെയ്തു പുറത്തേക്കിറങ്ങി. അപ്പോഴും പാമ്പുകളെല്ലാവരും ആടി തിമിർക്കുന്നുണ്ടായിരുന്നു.

ഈ അടുത്തിട് ഒരു മെക്സിക്കൻ ഡാൻസിനെ കുറിച്ച് ഞാൻ മനോരമയിൽ തന്നെ എഴുതുകയുണ്ടായി. അവർ നല്ല വെട്ടത്തിൽ ആണ് ഡാൻസ് ചെയ്തത്. അതിനെ ആഭാസം എന്നും മറ്റും വിശേഷിപ്പിച്ചെഴുതിയ ഞാൻ, ആർഷ ഭാരത സംസ്കാരത്തിനുടമകളായ, സീത ദേവിയെ സ്ത്രീത്വത്തിനോടുപമിക്കുന്ന ഇന്ത്യൻ സ്ത്രീകൾ ആയ (ഇവരാരും നിരക്ഷരരോ, വിദ്യാഭ്യാസം ഇല്ലാത്തവരോ അല്ല  എല്ലാവരും കമ്പ്യൂട്ടർ എൻജിനീയർമാരും ഡോക്ടർമാരും നേഴ്സ്മാരും ഒക്കെ ആണെന്നോർക്കണം). ഇവരുടെ ആട്ടത്തിനെ അപ്പൊ എന്താ വിശേഷിപ്പിക്കുക ? സ്റ്റുപ്പിഡ് അമേരിക്കൻ കൾച്ചർ എന്നോ ? സ്റ്റുപ്പിഡ്  ഇന്ത്യൻ അമേരിക്കൻസ് എന്നോ ?

തിരികെ മാളത്തിലേക്ക് (വീട്) പോകുന്ന കാറുകളിലൊക്കെ ഒറ്റയ്ക്ക് വന്ന ആൺ പാമ്പിന്റെ കൂടെ പെൺ പാമ്പും പെൺ പാമ്പിന്റെ കൂടെ ആൺ പാമ്പും ഉണ്ടായിരുന്നു. ചില ഇന്ത്യൻ പെൺ പാമ്പുകൾ കൊണ്ടുപോയത് ആഫ്രിക്കൻ ആൺ പാമ്പുകളെയാണ് എന്നതും ശ്രദ്ധേയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.