Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയും കഥക്കും

സതീഷ് പദ്മനാഭൻ

കലാ,സാംസ്കാരിക രംഗത്ത് മുന്നിട്ടു നിൽക്കുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ എന്ന മഹാ രാജ്യം. ആര്യൻമാരുടെ കാലം മുതലേ കലയോടുള്ള പ്രിയം ഇന്ത്യയിൽ നിലനിന്നിരുന്നു . രാജാക്കന്മാരും മുഗൾ ചക്രവർത്തിമാരും എന്തിനു ബ്രിട്ടീഷുകാർ പോലും ഇന്ത്യൻ കലയോട് മമത പുലർത്തിയിരുന്നു . നോർത്ത് ഇന്ത്യയിൽ അറിയപ്പെട്ടിരുന്ന ഒരു നൃത്ത സംസ്കാരമായിരുന്നു കഥക്.

സംസ്‌കൃതത്തിൽ നിന്നും വേരുറപ്പിച്ചു ഇപ്പോൾ വളരെ വിരളമായി മാത്രം കാണപ്പെടുന്ന ഒരു നൃത്ത രൂപമാണ് കഥക് . ഇത് ഇന്ത്യൻ ക്ലാസ്സിക്കൽ ഡാൻസ് രൂപമാണ് . ഹിന്ദിയിൽ കഥ എന്നർത്ഥം വരുന്ന ഈ ഡാൻസ് , കഥാകാർ എന്നും അറിയുന്നു. അതായത് കഥ പറയുന്ന ആൾ.  നോർത്തിന്ത്യയിൽ പുരാണ കഥകൾ പ്രത്യേകിച്ചും കൃഷ്ണന്റെയും രാധയുടെയും അനുരാഗം , കുട്ടിക്കാലം ഒക്കെ വർണിക്കാൻ ഈ നൃത്ത രൂപം ഉപയോഗിക്കുന്നു. ജയ്പ്പൂർ , ബനാറസ് , ലക്നൗ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ കലക്ക് പ്രത്യേക സ്ഥാനം ഉണ്ട് . കൈകൾ കൊണ്ടും കാലുകൾ കൊണ്ടും മുദ്ര കാണിച്ചു ഡാൻസ് ചെയ്യുന്ന ഈ കലാരൂപം ബിസി 400  ഇൽ രൂപം കൊണ്ടെങ്കിലും 200  ബിസിയിൽ നാട്യശാസ്ത്ര എന്ന സമാന കലാരൂപം ഉണ്ടായിരുന്നു എന്നു പണ്ഡിതന്മാർ പറയുന്നു . പ്രശസ്ത കഥക് ഡാൻസറും അരിസോണയിലെ നൃത്ത ശൈലി കഥക് ഡാൻസ് സ്കൂൾ ഫൗണ്ടറുമായ ഷൈലി ഭണ്ഡാരിയുമായി നടത്തിയ ഇന്റർവ്യൂവും ഡാൻസ് സ്കൂളിന്റെ  പ്രമോഷനായി തൻ അവതരിപ്പിച്ച കഥക് ഡാൻസും ഡാൻസ് സ്കൂളിലെ കുട്ടികളുടെ പെർഫോമൻസും കാണാൻ താഴെ വീഡിയോ സന്ദർശിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.