Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുരുശിഷ്യർ

students-group-study students

വളരെ ആകസ്മികമായിട്ടാണ് പഴയ കളികൂട്ടുകാരിയെ കണ്ടുമുട്ടുന്നത്. പത്താംതരം വരെ ഒരുമിച്ചു ഒരേ ക്ലാസ്സിൽ പഠിച്ചവർ. തുടർന്നുള്ള യാത്രകൾ രണ്ടാളും രണ്ടുവഴികളിലായിരുന്നു. എങ്കിലും ഒട്ടും ഒളിമങ്ങാതെ അവളെന്നും മനസ്സിലുണ്ടായിരുന്നു. ഇരുവശവും മുടിമെടഞ്ഞുകെട്ടി വട്ടപൊട്ടുവയ്ക്കാറുള്ള എന്നും പാവാടയും ബ്ലൗസും മാത്രം ധരിക്കാറുള്ള ഉണ്ടക്കണ്ണി .

വളരെ കാലങ്ങൾക്കു ശേഷമാണ് കഴിഞ്ഞ ദിവസം അവളെ കണ്ടത്. "അനുപമ". അതിലേറെ അദ്ഭുതം ഞങ്ങൾ കണ്ടുമുട്ടിയ സ്ഥലമാണ്. മകളുടെ സ്കൂൾ  മീറ്റിംഗ് പങ്കെടുക്കാൻ പോയപ്പോഴായിരുന്നു അത്. ക്ലാസ് ടീച്ചറെ കണ്ടു മടങ്ങും വഴി എതിരെ വന്ന കുട്ടിയെ ചൂണ്ടി ഉണ്ണികുട്ടി പറഞ്ഞു "അമ്മാ, ദേ അതാണ് എന്റെ ബെസ്റ്റ് ഫ്രണ്ട് .."മീനുട്ടി". ആ കുട്ടിയെ നോക്കി പുഞ്ചിരിച്ചു മറികടന്നു പോകാൻ തുടങ്ങവേ എന്നെ നോക്കി അവൾ ചോദിച്ചു " ശ്രുതി " അല്ലെ?' "അതേയ് "എന്ന് മറുപടി കൊടുക്കും മുൻപേ അവളെന്നെ വട്ടം പിടിച്ചു ."മറന്നോ നീ ? അനുപമ ആണ് ഞാൻ ".

ക്ലാസിനു പുറത്തു അവളെ കത്ത് നിന്നു. കുറഞ്ഞ സമയത്തിൽ ഒരുപാടു സന്തോഷങ്ങൾ പങ്കുവച്ചു. കൂടുതൽ സന്തോഷം തോന്നിയത് രണ്ടാളുടെയും കുട്ടികൾ ഒരേ സ്കൂളിൽ ഒരേ ക്ലാസ്സിൽ ഞങ്ങളെപ്പോലെ നല്ല സുഹൃത്തുക്കളായി കഴിയുന്നു എന്നതാണ്. ഇത്ര അടുത്ത് ഉണ്ടായിട്ടും പരസ്പരം ഇതുവരെ കാണാൻ കഴിയാത്തതിൽ ഞങ്ങൾക്ക് രണ്ടാൾക്കും നഷ്ടബോധം ഉണ്ടായി .

പണ്ടത്തെ നാടൻ പെൺകുട്ടി അല്ല അവളിന്ന്. അവളിൽ ഒരുപാടു മാറ്റങ്ങൾ ഉണ്ടായിരിക്കുന്നു. അവളുടെ വേഷത്തിൽ നാഗരികത നിറഞ്ഞു നിന്നു. എങ്കിലും ആ മനസ്സ് ഒട്ടും മാറിയിട്ടില്ല .പരസ്പരം ഫോൺ നമ്പർ കൈമാറി ഞങ്ങൾ പിരിഞ്ഞു. പിന്നീടങ്ങോട്ടുള്ള ആശയവിനിമയത്തിനു ഒട്ടും കുറവുണ്ടായില്ല .കുട്ടികളുടെ ക്ലാസ്സിൽ ഉണ്ടാകുന്ന ഓരോ ചെറിയ വിശേഷങ്ങളും ഞങ്ങൾ പരസ്പരം പങ്കുവച്ചിരുന്നു .

"അനു"മിക്കപ്പോഴും പറയാറുണ്ട് 'നമ്മൾ പഠിക്കുമ്പോൾ എന്ത് സന്തോഷമായിരുന്നു നമ്മുടെ അധ്യാപകർക്ക് എന്ത് സ്നേഹമായിരുന്നു നമ്മളോടൊക്കെ , അതിനിപ്പോഴും ഒരു മാറ്റവും വന്നിട്ടുമില്ല ". "അതേയ്" എന്ന് മറുപടി ഞാൻ പറയുമ്പോൾ കൂട്ടത്തിൽ ചേർത്തു "ഇപ്പോഴും കുട്ടികളോട് സ്നേഹമുള്ളവരുണ്ട് അനു "'ഇപ്പൊ എല്ലാം സിസ്റ്റമാറ്റിക് അല്ലേ"അതുകൊണ്ടാവും നമുക്ക് അങ്ങനെ തോന്നുന്നത്.

ഞങ്ങൾ തമ്മിൽ ഫോൺ വിളികൾ കുറവാണു . മെസ്സേജ് കൈമാറലാണ് അധികവും. പതിവിനു വിപരീതമായി അതിരാവിലെ ഉള്ള അവളുടെ ഫോൺ വിളി. എന്ത് പറ്റിയെന്ന ചിന്തയോടെ  പെട്ടന്ന് ഫോൺ എടുത്തു. കഴിഞ്ഞ രണ്ടുദിവസമായി മീനുട്ടിക്കു സുഖമില്ലാന്നറിഞ്ഞിരുന്നു. ഇന്നും സ്കൂൾ പോയിട്ടുണ്ടാവില്ലേ? പലവിധ ചിന്തകളോടെ ആണ് ഫോൺ എടുത്തത്.

ഹലോ'പറയും മുൻപേ അനുവിന്റെ ശബ്ദം കേട്ടു ."ശ്രുതി"അവളുടെ ശബ്ദം വല്ലാതെ ചിലമ്പിച്ചിരുന്നു ."എന്താടാ ?എന്ത് പറ്റി? "അനുവിന്റെ സങ്കടം എന്റെ കാതുകളിൽ വന്നടിച്ചു ."എന്ത് പറ്റി? മോള് പോയില്ലേ? കാര്യം പറ  അനു പറഞ്ഞു തുടങ്ങി "എടി , സ്കൂളിൽ നിന്നു ടീച്ചർ ഇപ്പോ വിളിച്ചു ?"എന്തിനു"?മീനുട്ടിക്കെന്ത് പറ്റി? അവൾക്കൊന്നും പറ്റിയിട്ടില്ല .പിന്നെ? നീ ടെൻഷൻ ആക്കാതെ കാര്യം പറ അനു. " അത് പിന്നെ അവൾ ഒരു ബുക്ക് കൊണ്ടുപോയില്ല, അത് പറയാനാ ടീച്ചർ വിളിച്ചത് "." എന്ത്"? അതേടി , അത് മാത്രമല്ല കുട്ടി ബുക്ക് കൊണ്ടുവന്നിട്ടില്ല ന്താ വേണ്ടതെന്നു ചോദിച്ചു .ഫോൺ മീനൂട്ടിക്ക് കൊടുത്തിട്ട് സംസാരിക്കാൻ ആവശ്യപ്പെട്ടു . "എന്റെ  സമാധാനം മുഴുവൻ പോയി "ഞാൻ എന്താ വേണ്ടത് ഇപ്പൊ ?അവൾക്കു പണിഷ്മെന്റ് കിട്ടീട്ടുണ്ടാവോ ?

എന്നിട്ടു  നീ എന്ത് പറഞ്ഞു ടീച്ചറിനോട്? ഞാൻ എന്ത് പറയാൻ ഇത്തവണ ക്ഷമിക്കാൻ പറഞ്ഞു ."അല്ല ഇതിനു മുൻപ് ഇങ്ങനെ ഉണ്ടായിട്ടുണ്ടോ ?". ഹേയ് , ഒരിക്കലും ഇല്ല. എല്ലാ കാര്യങ്ങളും എന്റെ മീനുട്ടി നന്നായി ചെയ്യാറുണ്ട് ". എല്ലാ കാര്യത്തിലും എന്റെ ശ്രദ്ധയും  ഉണ്ടാകാറുള്ളതല്ലേ " ഇന്നൊരു ദിവസം മാത്രമാണ് ഇങ്ങനെ. "എനിക്കൊരു സമാധാനവും ഇല്ല, അവൾ കരയുന്നുണ്ടാവുമോ? ടീച്ചർ അവൾക്കു പണിഷ്മെന്റ് കൊടുത്തിട്ടുണ്ടാവുമോ ?

താൻ വിഷമിക്കല്ലേ " അപ്പോഴുണ്ടായ ദേഷ്യത്തിൽ ടീച്ചർ വിളിച്ചതാവും . ഒന്ന് പേടിപ്പിക്കാൻ അത്രേ ഉള്ളു "."എങ്കിലും അനു എനിക്ക് സഹിക്കുന്നില്ല ". എത്രയോ നല്ല കാര്യങ്ങൾ എന്റെ കുട്ടി ക്ലാസിൽ ചെയ്ത്ട്ടുണ്ട്  അപ്പോഴൊന്നും ഈ അധ്യാപകർ ആരും എന്നെ വിളിച്ചിട്ടില്ല. എന്തിനു ഒരു മെസ്സേജ് പോലും അയച്ചിട്ടില്ല . എന്നിട്ടിപ്പോ ഒരു ബുക്ക് മറന്നു എന്ന കാരണത്താൽ അവളെ കുറ്റക്കാരിയെ പോലെ നിർത്താൻ പാടുണ്ടോ ?"അതുമല്ലെങ്കിൽ പിന്നീട് എന്നെ അറിയിച്ചാൽ പോരായിരുന്നോ ?അങ്ങനെ അങ്ങനെ ഒരു നൂറായിരം കാരണങ്ങൾ നിരത്തി അവളുടെ മാതൃഹൃദയം നുറുങ്ങി.

"എന്തായാലും താൻ വിഷമിക്കാതെ കുട്ടികൾ സ്കൂളിന്നു വരട്ടെ , അവരോടു വിവരം തിരക്കിട്ടു എന്താ വേണ്ടതെന്നു നോക്കാം ." ശരി എന്ന് പറഞ്ഞവൾ ഫോൺ വച്ചു .സമാധാനം ഇല്ലാതെ ഒന്നുകൂടി ചെയ്തവൾ. വളരെ പെട്ടന്നു ടീച്ചറിന്റെ ഫോണിലേക്കായി ഒരു സന്ദേശം അയച്ചു ."ടീച്ചർ , ഇത്തവണ എന്റെ കുട്ടിയെ ശിക്ഷിക്കരുത്, ഇനി ഇങ്ങനെ ഉണ്ടാവില്ല".

ചിന്തകൾ അവളെ അസ്വസ്ഥയാക്കി. നാലു മുതൽ പതിനഞ്ചു വയസ്സുവരെയുള്ള കുട്ടികൾ അധിക സമയവും ഉണ്ടാവുക അധ്യാപകർക്കൊപ്പവും അമ്മമാരോടൊപ്പവും ആണ്. അവർക്കു തെറ്റുകൾ സംഭവിക്കാം . ഒരു നല്ല അധ്യാപിക നല്ല മനസിന്റെ ഉടമ കൂടി ആകേണ്ടതല്ലേ? ചെറിയ ചെറിയ തെറ്റുകൾ കുഞ്ഞുമക്കൾക്കു പറഞ്ഞു തിരുത്തി അവരെ നേരെ നയിക്കേണ്ടത് അധ്യാപകർ കൂടെയല്ലേ ?അവരുടെ കുഞ്ഞു തെറ്റുകൾക്കൊപ്പം ചെയ്യുന്ന നല്ലകാര്യങ്ങൾക്കു അവരെ പ്രോത്സാഹിപ്പിക്കുക എന്നത് കൂടെ ചെയ്യേണ്ടവരല്ലേ  അധ്യാപകർ?

സ്കൂൾ  കഴിഞ്ഞു മീനുട്ടി വരുന്നത് വരെ അവൾക്കു സമാധാനം ഉണ്ടായില്ല ചിരിച്ചു കൊണ്ട് ഓടിവരുന്ന മോളെ കണ്ടപ്പോൾ തന്നെ മനസ്സിലായി താൻ പേടിച്ച പോലെ ഒന്നും ഉണ്ടായിട്ടില്ല. എങ്കിലും ഒന്നുകൂടി ഉറപ്പിക്കാൻ മോളോട് കാര്യം തിരക്കി." ഇന്നു ക്ലാസ്സിൽ എന്താ ഉണ്ടായത് പണിഷ്മെന്റ് കിട്ടിയോ? "ഇല്ലമ്മേ"എന്നോട് സീറ്റിൽ പോയി ഇരുന്നോളാൻ പറഞ്ഞു , ഇനി ബുക്ക് മറക്കാൻ പാടില്ല എന്നും". "ഇനി ഞാൻ മറക്കില്ല പ്രോമിസ് അമ്മാ".

"അമ്മ"..മീനൂട്ടി വിളിച്ചു. "എന്താടാ" , 'അമ്മ വഴക്കുപറയോ മീനുട്ടിയെ? എന്തിന് അനു ചോദിച്ചു. ബുക്ക് എടുക്കാഞ്ഞിട്ട്. അവളുടെ നിഷ്കളങ്കമായ ചോദ്യം കേട്ട് പുഞ്ചിരിച്ചു കൊണ്ട് അനു അവളെ വാരിയെടുത്തു. നെറുകയിൽ ഒരു മുത്തം കൊടുത്തു. "അമ്മക്കറിയില്ലേ മോള് മനപൂർവ്വം ചെയ്തതല്ലെന്നു. എങ്കിലും ഇനി ഇങ്ങനെ ചെയ്യരുത്. ഇല്ലെന്നു കണ്ണിറുക്കി കാട്ടി മീനൂട്ടി അവളുടെ കുസൃതികളിലേക്ക് തിരിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.