Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു കാർ ജന്മം

Car - Representational image

ഇന്നലെ യാത്രക്കിടയിലൊരു

കൗതുകം തോന്നി.

 ഒരു കാറായിരുന്നെങ്കിൽ 

എന്റെ കാറുമായി കാര്യം

പങ്ക് വെച്ചപ്പോൾ 

കാറ് ഞാനാവാൻ തയാർ

അങ്ങനെ ഞാൻ കാറായി,

കാറ് ഞാനും.

പരസ്പരം മാറിയ ഉടനെ 

കാർ  ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് എന്നെ ഓട്ടാൻ തുടങ്ങി.

ടാറിട്ട റോഡിലൂടെ ചീറിപ്പാഞ്ഞ എന്റെ കാലുകളിലെ തോല് തേഞ്ഞു 

പെട്ടെന്നുള്ള ബ്രൈക്ക് ചവിട്ടലും, വെട്ടിക്കലും

എന്റെ നടുവുളുക്കി.

വേഗത കൂട്ടി, കൂട്ടി കാർ എന്നെ പായിച്ച് കൊണ്ടിരുന്നു.

കുറെ ഓടിയപ്പോൾ എനിക്ക് വിഷപ്പും, ദാഹവും തോന്നി

കുടലുകളിലൂടെ ചൂട് പടർന്ന് കയറുന്നു.

ഹോട്ടലിനു മുന്നിലെ പൊരിവെയിലിൽ എന്നെ നിറുത്തി

കാറിറങ്ങി ഹോട്ടലിൽ കയറി ബിരിയാണി തിന്നു.

വിശന്ന് കത്തുന്ന വയറുമായി ഞാൻ വീണ്ടും ഓടി

മുന്നിലേക്ക് പാഞ്ഞ് വരുന്ന വാഹനങ്ങൾ കണ്ട് 

 പേടിയോടെഞാൻ നിലവിളിച്ചു,

എന്റെ നിലവിളി ശ്രദ്ധിക്കാതെ  കാർ

സ്റ്റീരിയോയിലെ പാട്ട് കേട്ട് ആ ക്സിലേറ്ററിൽ അമർത്തി ചവിട്ടി

കുറെ ദൂരം ഓടി ഒരു പെട്രോൾ പമ്പിൽ കയറി.

പെട്രോൾ കുടിച്ച് ദാഹം തീർത്ത് വീണ്ടും ഓട്ടം തുടർന്നു

കാറ് സെൽഫോണിൽ സ്വന്തം കാമുകിയെ വിളിച്ചു. 

അവൾ റോഡരികിൽ എന്നെയും കാത്തിരിക്കുന്നുണ്ടായിരുന്നു

കാറ് കാമുകിയുടെ അടുത്തേക്കെന്നെ ചേർത്ത് നിറുത്തി.

അവളെന്നിൽ കയറി ഇരുന്ന് കാറിനെ  ചുംബിച്ചു.

കാടും, കുന്നും മലയും താണ്ടി

കമിതാക്കൾക്കായി ഞാനുരുണ്ടുകൊണ്ടേ യി രു ന്നു

കുഴികളിൽ തുള്ളി യെന്റെ നടുവൊടിഞ്ഞു.

കാട്ട് മുള്ളുകൾ കോറി എന്റെ മേനി മുറിഞ്ഞു.

പ്രണയ യാത്ര കഴിഞ്ഞ് രാത്രി വൈകിയാണ് ഞങ്ങൾ വീടണഞ്ഞത്‌

"എന്തിനാടോ ഇത്ര വേഗത? എന്റെ ചോദ്യം കേട്ട്

കാർ ക്രൂരമായെന്നെ

നോക്കി ചിരിച്ചു കൊണ്ട് വീട് തുറന്ന് അകത്ത് കയറി കതകടച്ചു 

മുറ്റത്തെ കാർപോർച്ചിൽ ഞാനൊറ്റക്കായി നല്ലതണുപ്പിലാണെങ്കിലും 

ഞാൻ ഇന്നലെ സുഖമായുറങ്ങി

കുറെ കാലമായി ഇങ്ങനെ മെയ്യനങ്ങി പണിയെടുത്തിട്ട്

കാലത്തെഴുന്നേറ്റ് കാറ് വന്നെന്നെ വിളിച്ചുണർത്തി പറയുകയാഒരൊറ്റ ദിവസം കൊണ്ടീമനുഷ്യ ജന്മം മടുത്തെന്ന് 

ഇപ്പോൾ ഞാൻ ഞാനായി.

കാറ് കാറും.

കാറിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന് ഞാൻ ആക്സിലേറ്ററിൽ കാല് 

അമർത്തുമ്പോൾ 

കാറ് നിലവിളിച്ച് കൊണ്ടോർമ്മിപ്പിക്കുന്നുണ്ട് 

കഴിഞ്ഞ ജന്മത്തെ 

ഭാവിക്ക് വേണ്ടിയുള്ള കുതിച്ചോട്ടത്തിൽ കഴിഞ്ഞതൊക്കെ ഓർക്കാൻ എവിടെയാണ് 'നേരം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.