Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ മഴക്കാലം

ഹരിഹരൻ പങ്ങാരപ്പിള്ളി
Rain

മഴ എന്നും എന്റെ നഷ്ടങ്ങളുടെ അനുഭവങ്ങൾക്കാണ് സാക്ഷ്യം വഹിച്ചിട്ടുള്ളത്. കുഞ്ഞു നാൾമുതൽ ഓല മേഞ്ഞ അമ്മയുടെ വീട്ടിൽ വളർന്ന വന്ന കാലങ്ങളുടെ ഓർമ്മകൾ ആണ് കടന്നു വരുന്നത് .

വർഷാവർഷം ഓല മേയാൻ കഴിയാതെ ഇടവപ്പാതിയിലെ മഴയും  കർക്കിടകത്തിലെ ചന്നം പിന്നം തോരാമഴും കൂടാതെ തുലാമാസത്തിലെ കനത്ത മഴയുടെയും താണ്ഡവ നൃത്തം മുഴുവൻ ചോർച്ചയിലൂടെ അടുക്കള തിണ്ണയിൽ വച്ചിട്ടുള്ള അലുമിനിയും പാത്രങ്ങളിലും ബാക്കി ചക്കര ചാക്കുപുതച്ചു കിടക്കുന്ന ഞങ്ങളുടെ ശരീരത്തിലേക്കും ആയിരുന്നു. പലപ്പോഴും വെള്ളത്തിന്റെ വീഴ്ചയുടെ കനത്താൽ ഉറങ്ങാതെ അടുപ്പിൻപാതകത്തിൽ പോയിരിക്കാറുണ്ടായിരുന്നു .

വിട്ടുമാറാതെ പെയ്യുന്ന മഴക്കാലത്തു ഉള്ള ഒരു ജോഡി തുണികൾ ഉണങ്ങാതെ അല്ലെങ്കിൽ ഉണക്കാൻ സൗകര്യം ഇല്ലാതെ അലക്കി ഉണങ്ങാത്തതു ഇട്ടു പോയി ജലദോഷം പിടിച്ചു കിടന്നതും മറക്കാൻ കഴിയില്ല. സ്കൂളിൽ പോകുമ്പോൾ തുന്നിച്ചേർത്ത കോട്ടൺ കുട തുറക്കാൻ മടിച്ചു കൂട്ടുകാരന്റെ കുടയിൽ കേറിയതും കുത്തിയൊലിച്ചു വരുന്ന വെള്ളച്ചാലിൽ കാല് മുക്കി ചെരുപ്പ് ഒലിച്ചുപോയി അതു പിടിക്കാൻ പോയി മറിഞ്ഞു വീണതും പിന്നെ ആ വർഷം മുഴുവൻ ചെരിപ്പില്ലാതെ പോകേണ്ടിവന്നതും മഴക്കാലം എനിക്ക് തന്ന അനുഭവങ്ങളാണ് ! 

ദാരിദ്ര്യത്തിന്റെ തീക്ഷ്ണത അനുഭവിക്കുന്ന മഴക്കാലത്തു കഞ്ഞി വയ്ക്കാൻ അരിയില്ലാതെ പാകം ആകാത്ത മലബാർ കപ്പയുടെയും കട്ടൻകപ്പയുടെയും മൂട് മാന്തി കിട്ടിയ വേരുകൾ പൊളിച്ചു വാട്ടി കഴിച്ചു ചർദ്ധിച്ചു പോയതും മഴക്കാലം തന്ന അനുഭവ ഓർമ്മകളാണ് ....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.