Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിജിറ്റൽ യുഗത്തിന്റെ കടന്ന് കയറ്റം

ഹരിഹരൻ പങ്ങാരപ്പിള്ളി
tab

അന്നും പതിവ് പോലെ ജയരാജന്റെ വീട്ടിൽ പോവുകയുണ്ടായി. സാധാരണപോലെ തന്നെ സൗദാമിനി ചായ എടുത്തു തന്നു. ചായ കുടിച്ചു കുശലാന്വേഷണം കഴിഞ്ഞു ജയരാജന്റെ മക്കളോടൊപ്പം ഹാളിൽ ഇരിക്കാൻ സോഫയിലേക്ക് ചെന്നപ്പോൾ പതിവിനു വിപരീതമായി കയ്യിൽ കൊച്ചു ടാബ്. സൗദാമിനിയോട് ചോദിച്ചപ്പോൾ അച്ഛൻ ഇപ്രാവശ്യം നമ്മുടെ സുധാകരന്റെ അടുത്ത് ഗൾഫിൽ നിന്നു കൊടുത്തയച്ചതാണ് എന്ന് പറഞ്ഞു. അങ്ങനെ ജയരാജന്റെ മക്കളോടൊപ്പം എന്നും കല്ലും, കായും ഉമ്മറത്തിരുന്നു കളിക്കുന്ന ഈ കേശവൻ മാമനെ ഒട്ടും അറിയാത്ത ഭാവത്തിൽ അവർ ഇരിക്കാൻ സ്ഥലം പോലും തരാതെ പൊരിഞ്ഞ കളിയാണ്. എന്നാലും അൽപം ഇടയുണ്ടാക്കി അവരുടെ അടുത്തിരുന്നു.

പതിയെ കണ്ണുകൾ ആ ടാബിലേക്കു തിരിഞ്ഞു, സിദ്ധാർഥനും ഹൃഷികേശും ആണ്, രണ്ടും ആൺ മക്കൾ. വീടിനടുത്തുള്ള സ്കൂളിൽ തന്നെയാണ് പഠിപ്പ്. അച്ഛന്റെ കൂട്ടുകാരനായ എന്നെ മാമ എന്നാണ് വിളിക്കാറ്. ചെറുപ്പം മുതൽ ജയരാജന്റെ കൂടെ പഠിച്ചു. അങ്ങനെ അവൻ കാട്ടിയ വഴികളിലൂടെടെ സഞ്ചരിച്ചു അത്യാവശ്യം തെറ്റില്ലാത്ത സ്ഥിതിയിൽ എത്തി. കൂട്ടമായി ഒരു കച്ചവടം ചെയ്തു തകർന്നപ്പോൾ ആദ്യം ജയരാജനെ ഗൾഫിലേക്ക് പറഞ്ഞു വിട്ടു . വർഷങ്ങൾ എട്ടൊമ്പതായി ഈ കൂട്ടുകാരനായ എന്റെയും അവന്റെയും വീട്ടിലെ കാര്യങ്ങൾ എല്ലാം എന്നെ ആണ് ഏൽപിച്ചിട്ടുള്ളത്. ഇതുവരെയും ഒരു കുറവുമില്ലാതെ എല്ലാം നോക്കി നടത്തുന്നിടയ്ക്കാണ് ഈ സാധനം വന്നു കേറിയത് എന്നാൽ അവനാകട്ടെ എന്നോടൊട്ടും പറഞ്ഞതുമില്ല . ഇച്ചിര പണിത്തിരക്കായതിനാൽ ഒരാഴ്ച്ചയായി അവന്റെ വീട്ടിലേക്കു വരാൻ കഴിഞ്ഞിരുന്നില്ല എന്നാൽ അവനൊട്ടു വിളിച്ചതുമില്ല .

മക്കൾ അഞ്ചാം ക്ലാസിലും, എട്ടാം ക്ലാസിലും പഠിക്കുന്നു മിടുക്കരാണ്. എന്റെ മക്കളായ ഹൃദയുടെയും, ഹിമയുടെയും കൂടെയാണ് അവരും പഠിക്കുന്നത്.എന്റെ വീട്ടിൽ വാശിപിടിച്ചിട്ടും ഇതുവരെ വാങ്ങിച്ചു കൊടുത്തിട്ടില്ല അതിന്റെ ദേഷ്യം മക്കൾക്കും ഉണ്ട്. ഇത്തരത്തിലുള്ള ചിന്തകൾ എല്ലാം കടന്നുപോയ്കൊണ്ടിരിക്കുമ്പോൾ ജയരാജന്റെ രണ്ടു മക്കളും ഇത്ര നേരമായിട്ടും കേശവ മാമനെ കണ്ട പരിചയം പോലും കാണിക്കാതെ കളിയോട് കളി തന്നെ. ടാബിൽ നോക്കിയപ്പോൾ കണ്ട കളി ഒരാൾ മറ്റൊരാളെ വെടിവയ്ക്കുന്നതാണ് , അങ്ങനെ വെടിവച്ച് കൊന്ന് എല്ലാവരും തീർന്നാൽ മാത്രമേ കളി ജയിക്കൂ, ഇത്ര സമയത്തിനനുസരിച്ചു തീർക്കുകയും വേണം. രണ്ടു പേരും ഈ കളിതന്നെ. ക്ലാസ് വിട്ടു വന്നത് മുതൽ ഇതുതന്നെ പണി എന്ന് സൗദാമിനിയും . പഠിച്ച പണി പതിനെട്ടു പയറ്റിയിട്ടും സിദ്ധാർഥും ഹൃഷികേശും കേശു മാമനെ ശ്രദ്ധിക്കുകയോ, ടാബ് എടുത്തുവയ്ക്കുകയോ ചെയ്തില്ല എന്നതിൽ വളരെ വിഷം തോന്നി. അല്പം നേരം കൂടി ഇരുന്ന ശേഷം സൗദാമിനിയോട് യാത്ര പറഞ്ഞു വീട്ടിലേക്കിറങ്ങി .

യാത്രാ മദ്ധ്യേ ആ മക്കളുടെ ഒരാഴ്ച്ചകത്തുള്ള മാറ്റം ഒത്തിരി ചിന്താകുലനാക്കുകയും എന്തും വരട്ടെ എന്ന് കരുതി ജയരാജനെ വിളിച്ചു വിവരം പറയുകയും ചെയ്തു. കേശവ നീ പറഞ്ഞതിൽ കാര്യമുണ്ട് ഇന്ന് തന്നെ സൗദാമിനിയെ വിളിച്ചു ഞാൻ സാധനം ഒളിപ്പിച്ചു വയ്ക്കാൻ പറയാം. സന്തോഷമായി കാരണം ദാരിദ്ര്യത്തിൽ മുങ്ങി വളർന്ന ഞങ്ങൾ രണ്ടുപേർക്കും ഇന്ന് നല്ല കുടുംബമുണ്ട് ഈശ്വരധീനത്താൽ കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ രണ്ടു പേരും സുഖമായി പോകുകയും ചെയ്യുന്നു. അവന്റെ മക്കൾ എന്റെ മക്കളെ പോലെ ആണ്. എന്നോട് അകൽച്ചകാണിച്ചപ്പോൾ വിഷമം തോന്നി .

കാരണങ്ങൾ ഡിജിറ്റൽ യുഗത്തിന്റെ ആധികാരികമായ കടന്നു കയറ്റം കുഞ്ഞു മക്കളിൽ വലിയൊരു മാറ്റം ഉണ്ടായിട്ടുണ്ട് എന്നതാണ് എനിക്ക് മനസ്സിലായത് . പ്രധാനമായും മനുഷ്യൻമാരുമായുള്ള സഹവാസം കുറഞ്ഞിരിക്കുന്നു, പ്രകൃതിയുമായുള്ള ഇടപെടൽ കുറഞ്ഞിരിക്കുന്നു. മത്സര ബുദ്ധിയോടെ മനസ്സിനെ അവൻ അവന്റെ വിജയത്തിന് എല്ലാത്തിനെയും കൊന്നൊടുക്കി മുന്നേറുകയാണ്. അവന്റെ സ്വാർത്ഥ താൽപര്യം മാത്രം ലക്ഷ്യം വച്ചുകൊണ്ട് എന്നതാണ് അത്ര നേരം ഇരുന്നു ആ കളി കണ്ടു കൊണ്ടിരുന്ന എനിക്ക് തോന്നിയത്. ഭാവിയിലെ ആ മക്കൾ ആ കളിയിലെ രീതികളെ ജീവിതത്തിൽ സ്വീകരിക്കുമോ എന്ന ഭയപ്പാടാണ് എന്നെ ഇത്തരം ചിന്തകൾക്കിടയിലൂടെ സഞ്ചരിക്കാൻ ഇടയാക്കിയത്. 

മനുഷ്യനോടുള്ള സ്നേഹത്തോളം ലോകത്ത് നമ്മുക്ക് ഒരു നന്മയുള്ള മറ്റൊന്നും കാണാൻ കഴിയില്ല ആയതിനാൽ മക്കൾ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് അൽപം നേരമെങകിലും ഒഴിവാക്കി റോഡിലും പറമ്പിലും പാടത്തും അല്പം കൂട്ടുകാരോടൊപ്പം ഉള്ളു തുറന്നു കളിച്ച് ഉല്ലസിക്കാൻ അനുവദിക്കാൻ എല്ലാ മാതാപിതാക്കളും ശ്രമിക്കണം എന്ന ഒരു അപേക്ഷ നിങ്ങൾക്ക് സമർപ്പിക്കുകയാണ് ...

എന്റെ ജയരാജന്റെ മക്കൾ നാളെ നല്ല മനുഷ്യ സ്നേഹികളാകണം എന്ന അതിയായ ആഗ്രഹമാണ് എന്നെ നിങ്ങൾക്ക് മുന്നിൽ ഈ കഥയിലൂടെ എത്തിച്ചത് .

പ്രതീക്ഷയോടെ ഈ കേശവൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.