Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുവൈത്തിൽ വിദേശികളിൽ ഭൂരിഭാഗത്തിനും പരമാവധി ശമ്പളം 125 ദിനാർ

labourers representative image

കുവൈത്ത് സിറ്റി∙  സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്ന 16,73,242 വിദേശികളിൽ 10,38,194 പേർക്കും ലഭിക്കുന്ന മാസശമ്പളം പരമാവധി 125 ദിനാർ (ഏകദേശം 28,000 രൂപ). സ്വകാര്യമേഖലയിലെ മൊത്തം വിദേശികൾ കൈപ്പറ്റുന്നത് 54.79 കോടി ദിനാറാണ്. 5000 ദിനാറിന് മീതെ ശമ്പളമുള്ള 1,492 വിദേശികളാണ് സ്വകാര്യമേഖലയിലുള്ളത്. 74,60,000 ദിനാറാണ് ഇവർക്ക് ലഭിക്കുന്നത്. 126 ദിനാർ മുതൽ 325 ദിനാർ വരെ ശമ്പളമുള്ള 3,65,348 പേർക്ക് 11,87,38,100 ദിനാർ ലഭിക്കുന്നു. 326 മുതൽ 650 ദിനാർ വരെ ശമ്പളമുള്ള 1,27,735 വിദേശികളുണ്ട്.

അവർക്ക് ലഭിക്കുന്നത് 8,30,27,750 ദിനാറാണ്. 651- 825 ശമ്പളക്കാരായ 44629 വിദേശികൾക്ക് 3,68,18,925 ദിനാർ ലഭിക്കുമ്പോൾ 826- 1250 ശമ്പളമുള്ള 49589 വിദേശികൾക്ക് 6,19,86,250 ദിനാർ ലഭിക്കുന്നു. 1251 മുതൽ 1750 ദിനാർ വരെ ശമ്പളക്കാരായ 22,535 പേരാണുള്ളത്. 3,94,36,250 ദിനാറാണ് അവരുടെ വിഹിതം. 1750നും 2500നുമിടയിൽ ശമ്പളം പറ്റുന്ന 16,135 വിദേശികളുണ്ട്. 4,93,37,500 ദിനാറാണ് അവർ കൈപ്പറ്റുന്നത്. 4000 ദിനാറിന് മീതെ ശമ്പളക്കാരായ 7585 പേർ 3,03,40,000 ദിനാർ ഈടാക്കുന്നുവെന്നും സ്ഥിതിവിവര കണക്ക് വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.