Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂർ– കുവൈത്ത് നേരിട്ടുള്ള ആദ്യ സർവീസ് ഇന്നുമുതൽ

indigo

കുവൈത്ത് സിറ്റി∙ കണ്ണൂരിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള ആദ്യവിമാ‍ന സർവീസ് ഇന്നു മുതൽ. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിലാകും ഇൻഡിഗോ സർവീസ്.മാർച്ച് 31വരെയുള്ള ശൈത്യകാല ഷെഡ്യൂളിൽ, രാവിലെ 5.10ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന വിമാനം 8 മണിക്ക് കുവൈത്തിലും 9 മണിക്ക് കുവൈത്തിൽനിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.05ന് കണ്ണൂരിലും എത്തും.

ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന വേനൽക്കാല ഷെഡ്യൂളിൽ പുലർച്ചെ 4.45ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 7.10ന് കുവൈത്തിൽ എത്തും. കുവൈത്തിൽനിന്ന് രാവിലെ 8.10ന് പുറപ്പെട്ട് വൈകിട്ട് 3.35ന് കണ്ണൂരിൽ എത്തും.എയർബസ് -320  വിമാനമാണ് സർവീസ് നടത്തുക.186 പേർക്ക് യാത്രചെയ്യാനാകും. ഒരു ദിശയിലേക്ക് ചുരുങ്ങിയ നിരക്ക് 35 ദിനാറാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.