Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുവൈത്തിൽ പുതിയ സംരംഭവുമായി ഏരീസ് ഗ്രൂപ്പ്

aries ഏരീസ് ഗ്രൂപ്പ് സി‌ഇ‌ഒ സോഹൻ റോയ് കുവൈത്തിൽ വാർത്താസമ്മേളനത്തിൽ. കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർ സമീപം.

കുവൈത്ത് സിറ്റി∙ ഇൻസ്പെക്ഷൻ ടെക്നീഷ്യന്മാർക്ക് തൊഴിലവസരം ഉറപ്പാക്കി ഏരീസ് ഗ്രൂപ്പ് കുവൈത്തിൽ  സം‌രംഭം തുടങ്ങുന്നു. എണ്ണ/വാതക ഖനന മേഖലയിൽ പരിശോധനാ വിഭാഗത്തിൽ ഒട്ടേറെ പേർക്ക് അവസരം നൽകുന്ന പദ്ധതിയാണ് കുവൈത്തിൽ നടപ്പാക്കുന്നതെന്ന് സി‌ഇ‌ഒ സോഹൻ റോയ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.പദ്ധതി തുടങ്ങുന്നതിന് കെ‌എൻപിസിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

ഓഫ്ഷോർ ഖനനത്തിലേക്ക് കുവൈത്ത് കൂടുതൽ ശ്രദ്ധചെലുത്തിത്തുടങ്ങിയ സാഹചര്യത്തിൽ പരിശോധനാ വിഭാഗത്തിൽ സാധ്യതയും കൂടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ കുവൈത്ത് ഡയറക്ടർ ജോൺ മാത്യു, പ്രഭിരാജ്, സുധീർ, ശിവദാസ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു. എണ്ണ/വാതകം സംബന്ധിച്ച് നടത്തിയ സിം‌പോസിയത്തിൽ ഈ മേഖലകളിൽ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഇൻ‌റർനാഷനൽ മാരിടൈം ക്ലബ് (ഐഎംസി) ഏർപ്പെടുത്തിയ എക്സലൻസ് അവാർഡുകളും വിതരണം ചെയ്‌തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.